രണ്ട് യുവ താരങ്ങളെ ടീം ഇന്ത്യ നായക സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നു? ബുംറയുടെ ഫിറ്റ്‌നസില്‍ ആശങ്ക
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആകുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിക്കുകള്‍ മൂലം ബുംറയ്ക്ക് ദീര്‍ഘകാലം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞേക്കില്ല എന്ന ആശങ്കയുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ പോലും ബുംറയ്ക്ക് കഴിഞ്ഞേക്കില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പുറം വേദനയാണ് ബുംറയെ അലട്ടുന്നത്. ടൂര്‍ണമെന്റിന്റെ നോക്കൗട്ട് മത്സരങ്ങളില്‍ ബുംറ കളിച്ചേക്കുമെന്ന് മെഡിക്കല്‍ ടീം പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ക്യാപ്റ്റന്‍സി ഭാരം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയര്‍ അവസാനിക്കാറായ സാഹചര്യത്തില്‍ ബുംറ ക്യാപ്റ്റനായാല്‍ പുതിയ ഒരു വൈസ് ക്യാപ്റ്റനെ കണ്ടെത്തേണ്ട സാഹചര്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഋഷഭ് പന്തും യശസ്വി ജയ്സ്വാളുമാണ് ഈ സ്ഥാനത്തേക്കുള്ള മുന്‍നിര മത്സരാര്‍ത്ഥികള്‍.
ബിസിസിഐയുടെ അവലോകന യോഗത്തില്‍ ബുംറയുടെ പരിക്ക് ചര്‍ച്ചയായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറ ക്യാപ്റ്റന്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നു.
ബുംറയ്ക്ക് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പന്തിനെയോ ജയ്സ്വാളിനെയോ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം.