For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സ്‌കൂള്‍ കുട്ടികള്‍ പോലും നാണിച്ച് പോകും, ജയ്‌സ്വാള്‍ വിട്ട് കളഞ്ഞത് മൂന്ന് നിര്‍ണായക ക്യാച്ചുകള്‍

03:06 PM Dec 29, 2024 IST | Fahad Abdul Khader
UpdateAt: 03:06 PM Dec 29, 2024 IST
സ്‌കൂള്‍ കുട്ടികള്‍ പോലും നാണിച്ച് പോകും  ജയ്‌സ്വാള്‍ വിട്ട് കളഞ്ഞത് മൂന്ന് നിര്‍ണായക ക്യാച്ചുകള്‍

മെല്‍ബണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫീല്‍ഡിംഗിലെ പിഴവുകള്‍ തിരിച്ചടിയായി. യുവതാരം ജയ്‌സ്വാള്‍ മൂന്ന് നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് ഓസ്‌ട്രേലിയയ്ക്ക് ലോട്ടറിയായി.

ആദ്യം ഉസ്മാന്‍ ഖവാജയുടെ ക്യാച്ചാണ് ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തിയത്. ബുംറയുടെ പന്തില്‍ അനായാസ ക്യാച്ച് പിടിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചില്ല. പിന്നാലെ മാര്‍നസ് ലബുഷെയ്നിന്റെ ക്യാച്ചും ജയ്‌സ്വാള്‍ വിട്ടുകളഞ്ഞു. ഇത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ചൊടിപ്പിച്ചു. ജയ്‌സ്വാളിന് നേരെ രോഹിത് കൈ ചൂണ്ടുന്നത് ക്യാമറയില്‍ പതിയുകയും ചെയ്തു.

Advertisement

അവിടെ കൊണ്ടെന്നും കഥ തീര്‍ന്നില്ല. തുടര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാച്ചും ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തി. ഈ മൂന്ന് ക്യാച്ചുകളും ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. ഓസ്‌ട്രേലിയയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ സാധിച്ചില്ലെങ്കില്‍ അവസാന ദിവസം ഇന്ത്യയ്ക്ക് വിജയിക്കാന്‍ പ്രയാസമാകും.

മത്സരത്തില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റിന് 228 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഒരു വിക്കറ്റ് അവശേഷിക്കെ ഓസ്‌ട്രേലിയക്ക് 333 റണ്‍സ് ലീഡായി.

Advertisement

ജയ്‌സ്വാളിന്റെ ഫീല്‍ഡിംഗ് പിഴവുകള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Advertisement
Advertisement