Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

കരിയർ ബെസ്റ്റ് റാങ്കിങ്ങിൽ ജയ്‌സ്വാൾ, മുന്നിൽ ഒരാൾ മാത്രം; ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും ഉയർന്ന റാങ്കിങ്

02:53 PM Nov 27, 2024 IST | Fahad Abdul Khader
UpdateAt: 02:58 PM Nov 27, 2024 IST
Advertisement

പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ബോർഡർ-ഗാവസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് ശേഷം യശസ്വി ജയ്‌സ്വാൾ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി. 22 കാരനായ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്‌. പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടാൻ കഴിഞ്ഞില്ലെങ്കിലും, ഇന്ത്യയുടെ 295 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ജയ്‌സ്വാളിന്റെ സെഞ്ച്വറിയാണ്.

Advertisement

റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മുന്നേറിയ ജയ്‌സ്വാൾ 825 എന്ന കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗും നേടി. 903 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ജയ്‌സ്വാളിന് പുറമെ ആറാം സ്ഥാനത്ത് തുടരുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ.

പെർത്തിലെ ആദ്യ ഇന്നിംഗ്‌സിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്തായ ജയ്‌സ്വാളിന് റൺസ് നേടാനായിരുന്നില്ല. എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ, ഈ യുവ ഇടംകൈയ്യൻ താരം തന്റെ ക്ലാസ് പ്രകടമാക്കുകയും, ഓസ്ട്രേലിയൻ ബൗളിംഗ് ആക്രമണത്തെ വരിഞ്ഞുമുറുക്കുകയും ചെയ്തു. 15 ഫോറുകളും മൂന്ന് സിക്സറുകളും സഹിതം 297 പന്തിൽ നിന്ന് 161 റൺസ് നേടിയ ജയ്‌സ്വാളിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്..

Advertisement

രോഹിത് ശർമ്മയുടെ അഭാവത്തിൽ ഓപ്പണിങ്ങിൽ ഇറങ്ങിയ കെ‌എൽ രാഹുലിനൊപ്പം, ജയ്‌സ്വാൾ 201 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും നേടി. ഈ വർഷം ഇതുവരെ 12 ടെസ്റ്റുകളിൽ നിന്ന് 58.18 ശരാശരിയിൽ 1280 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും ഏഴ് അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിൽ അരങ്ങേറ്റം കുറിച്ചതുമുതൽ 15 ടെസ്റ്റുകളിൽ നിന്ന് ജയ്‌സ്വാൾ 1568 റൺസ് നേടിയിട്ടുണ്ട്. 214 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. കഴിഞ്ഞ വർഷം ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ടി20യിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും ജയ്‌സ്വാൾ സ്വന്തം പേരിലാക്കിയിരുന്നു.

ടെസ്റ്റ് ബാറ്റ്‌സ്മാൻമാർക്കുള്ള ഐസിസി റാങ്കിംഗ്:

ജോ റൂട്ട് - 903
യശസ്വി ജയ്‌സ്വാൾ - 825
കെയ്ൻ വില്യംസൺ - 804
ഹാരി ബ്രൂക്ക് - 778
ഡാരിൽ മിച്ചൽ - 743
ഋഷഭ് പന്ത് - 736
സ്റ്റീവ് സ്മിത്ത് - 726
സൗദ് ഷക്കീൽ - 724
കമിന്ദു മെൻഡിസ് - 716
ട്രാവിസ് ഹെഡ് - 713

മറ്റ് ഇന്ത്യൻ താരങ്ങളിൽ, വിരാട് കോഹ്ലി ഒമ്പത് സ്ഥാനങ്ങൾ മുന്നേറി 13-ാം സ്ഥാനത്തെത്തി. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ കോഹ്ലി തന്റെ 30-ാമത് ടെസ്റ്റ് സെഞ്ച്വറി നേടിയതോടെയാണ് ഈ മുന്നേറ്റം. പെർത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുംറ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

മോശം ഫോമിൽ തുടരുന്ന മാർനസ് ലബുഷെയ്ൻ നാല് സ്ഥാനങ്ങൾ താഴേക്ക് പോയി 14-ാം സ്ഥാനത്തെത്തി. സ്റ്റീവ് സ്മിത്തും ഉസ്മാൻ ഖവാജയും യഥാക്രമം രണ്ടും നാലും സ്ഥാനങ്ങൾ താഴേക്ക് പോയി 7,12 സ്ഥാനങ്ങളിലാണ്.

Advertisement
Next Article