For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രോഹിത്തെ നിങ്ങള്‍ ലോക തോല്‍വിയാണട്ടോ, ഇന്ന് കശ്മീറിന്റെ ദിനം, ഇതെന്ത് കഥ

07:18 PM Jan 25, 2025 IST | Fahad Abdul Khader
Updated At - 07:18 PM Jan 25, 2025 IST
രോഹിത്തെ നിങ്ങള്‍ ലോക തോല്‍വിയാണട്ടോ  ഇന്ന് കശ്മീറിന്റെ ദിനം  ഇതെന്ത് കഥ

രഞ്ജി ട്രോഫിയില്‍ വിസ്മയിപ്പിക്കുന്ന അട്ടിമറിക്കഥ. താരതമ്യത്തിന് പോലും അര്‍ഹതയില്ലാത്ത ജമ്മുകശ്മീര്‍ ടീം അതിശക്തരായ മുംബൈ ടീമിനെ തോല്‍പിച്ചു. പതിനൊന്ന് വര്‍ഷത്തിനു ശേഷമാണ് ജമ്മു കാശ്മീര്‍ രഞ്ജി ട്രോഫിയില്‍ മുംബൈയെ തോല്‍പ്പിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍ തുടങ്ങിയ 'ഗജ' താരങ്ങള്‍ അണിനിരന്ന മുംബൈയെയാണ് കശ്മീര്‍ തകര്‍ത്തത്. അഞ്ച് വിക്കറ്റിനാണ് 40 കാരനായ പരാസ് ദോഗ്രയുടെ നേതൃത്വത്തിലുള്ള ജമ്മു കാശ്മീര്‍ ടീം മുംബൈയെ അട്ടിമറിച്ചത്.

Advertisement

ആദ്യ ഇന്നിംഗ്സില്‍ 120 റണ്‍സിന് പുറത്തായ മുംബൈയ്ക്കെതിരെ ജമ്മു കാശ്മീ ര്‍ 206 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ മുംബൈ 290 റണ്‍സ് നേടിയെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി കശ്മീര്‍ അതിജയിച്ചു.

ഷാര്‍ദുല്‍ താക്കൂര്‍ (119), തനൂഷ് കോട്യാന്‍ (62) എന്നിവര്‍ ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 184 റണ്‍സ് കൂട്ടിച്ചേര്‍ത്തത് മുംബൈയ്ക്ക് ആശ്വാസമായത്. എന്നാല്‍ ജമ്മു കാശ്മീരിനായി ശുഭം ഖജൂരിയ (45), വിവറാന്ത് ശര്‍മ (38), അബിദ് മുഷ്താഖ് (32*), കനയ്യ വാധവാന്‍ (19) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വിജയം ജമ്മു കാശ്മീര്‍ ക്രിക്കറ്റിന് ഒരു പുതിയ അധ്യായം കുറിക്കുമെന്നുറപ്പാണ്.

Advertisement

Advertisement