ബുംറയ്ക്ക് വിശ്രമം നല്‍കിയതല്ലെന്ന് ബിസിസിഐയും രോഹിത്തും, ആരാധകര്‍ക്ക് ആശങ്ക
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുംറ പിന്മാറിയത് ആരാധകരില്‍ ആശങ്കയുണര്‍ത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ബുംറയ്ക്ക് പരിക്കേറ്റതാണോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാല്‍, ബുംറയെ ഒഴിവാക്കിയത് വൈറല്‍ അസുഖം മൂലമാണെന്ന് ബിസിസിഐയും ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും വ്യക്തമാക്കി.
ആദ്യ രണ്ട് ടെസ്റ്റും തോറ്റ് ഇന്ത്യക്ക് പരമ്പര നഷ്ടമായതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബുംറക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബുംറയ്ക്ക് അസുഖം ബാധിച്ചു എന്നത് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്.
സിറാജ് ടീമില്‍:
പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ന്യൂസിലന്‍ഡ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ മിച്ചല്‍ സാന്റ്‌നറിന് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും ടീമിലെത്തി.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍:
യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.