വെല്ലുവിളിച്ച പയ്യന്റെ കുറ്റിതെറിപ്പിച്ച് ബുംറ, ഖ്വാജയുടെ സ്റ്റംമ്പ് പിഴുത് സിറാജ്, ആവേശാന്ത്യത്തിലേക്ക്
മെല്‍ബണ്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ വീണു ഓസ്‌ട്രേലിയന്‍ ഓപണര്‍മാര്‍. ഓസീസ് ഓപ്പണര്‍മാരായ സാം കോണ്‍സ്റ്റാസും ഉഥ്മാന്‍ ഖാജയും ഇതിനോടകം പുറത്തായി കഴിഞ്ഞു.
ജസ്പ്രീത് ബുംമ്രയ്ക്ക് മുന്നിലാണ് സാം കോണ്‍സ്റ്റാസ് പുറത്തായത്. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കോണ്‍സ്റ്റാസിന് രണ്ടാം ഇന്നിംഗ്‌സില്‍ വെറും എട്ട് റണ്‍സ് മാത്രമാണ് നേടാനായത്. മിഡില്‍ സ്റ്റമ്പ് ഇളക്കിയാണ് കോണ്‍സ്റ്റാസിനെ ബുംമ്ര പുറത്താക്കിയത്.
മുഹമ്മദ് സിറാജാണ് ഉസ്മാന്‍ ഖ്വാജയെ പുറത്താക്കിയത്. 65 പന്തില്‍ 21 റണ്‍സെടുത്ത ഖ്വാജയെ ക്ലീന്‍ ബൗള്‍ഡാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് ഇപ്പോള്‍ 158 റണ്‍സിന്റെ ലീഡുണ്ട്.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 369 റണ്‍സില്‍ എല്ലാവരും പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി 189 പന്തില്‍ 114 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ്, സ്‌കോട് ബോളണ്ട്, നഥാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 474 റണ്‍സാണ് നേടിയത്.