For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

വിടുവായത്തരം പറഞ്ഞ പാല്‍ക്കുപ്പിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ മുഖം അടച്ച് കൊടുത്തു, ബിജിടി സിനിമ തോല്‍ക്കുന്ന ത്രില്ലര്‍

03:07 PM Jan 03, 2025 IST | Fahad Abdul Khader
UpdateAt: 03:07 PM Jan 03, 2025 IST
വിടുവായത്തരം പറഞ്ഞ പാല്‍ക്കുപ്പിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ മുഖം അടച്ച് കൊടുത്തു  ബിജിടി സിനിമ തോല്‍ക്കുന്ന ത്രില്ലര്‍

സിദ്ധാര്‍ത്ഥ് എസ്

ഒന്നാം ദിനത്തിലെ കളി അവസാനിപ്പിക്കുന്നതിന് തൊട്ടു മുമ്പുള്ള മൂന്നാം ഓവറിലെ അവസാന ബോള്‍ എറിയാന്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ബുംറ …
റണ്ണപ്പ് എടുക്കാന്‍ തുടങ്ങുന്ന ബുംറയാട് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുന്ന കോണ്‍സ്റ്റാസിന്റെ വക ഒരു പരിഹാസം!
എന്താണ് ബ്ലോക്ക് ….( ബ്രദര്‍) വിക്കറ്റ് ഒന്നും കിട്ടുന്നില്ല അല്ലേ…. ആകെ ദേഷ്യത്തില്‍ ആണല്ലോ??
ഇത് കേട്ടതും ,റണ്ണപ്പ് മതിയാക്കി ബുംറ അവന്റെ നേരെ എന്തോ പറഞ്ഞു അടുത്തു….

Advertisement

വിട്ടുകൊടുക്കാതെ കോണ്‍സ്റ്റസ്സും വീണ്ടും എന്തോ പുലഭ്യം പറഞ്ഞ് കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്റെ നേര്‍ക്ക് നേരെ ചെല്ലുകയും പിന്നാലെ നടന്ന് പിറുപിറുക്കയും ചെയ്തപ്പോളെക്കും അമ്പയര്‍ അവരുടെ ഇടയില്‍ വന്നു വീണ് രണ്ടുപേരെയും സമാധാനിപ്പിച്ചു.

ഈ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ബ്രൂട്ടല്‍ ആയ ബൗളര്‍ എനിക്ക് വെറും പുല്ലാണ് എന്നു ബുംറയുടെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി അടിച്ച് വ്യക്തമാക്കിയതാണ് കോണ്‍സ്റ്റസ്…
ബുംറയ്ക്ക് എതിരെയുള്ള അയാളുടെ ശരീര ഭാഷയും അങ്ങനെ ആയിരുന്നു…

Advertisement

പിന്നീട് വീണ്ടും അഗ്രസ്സീവ് ഷോട്ടുകള്‍ക്ക് ശ്രമിച്ചു എങ്കിലും ബുംറയുടെ ലെങ്ത് ബോളുകള്‍ക്ക് മുമ്പില്‍ കീഴ്‌പെട്ടു പോകുകയായിരുന്നു ആശാന്‍…
എന്നിട്ടും അഹന്ത മാറാത്തത് കൊണ്ടാണ് നോണ്‍ സ്ട്ക്രിംഗ് എന്‍ഡില്‍ നിന്നു പോലും സ്‌ളെഡ്ജിഗ് തുടര്‍ന്നത്…
എന്തായാലും ഇതോടുകൂടി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആകെ വര്‍ദ്ധിത വീര്യത്തില്‍ ആയി…

രോഹിത്തിന്റെ കീഴില്‍ കാണാത്ത ഒരു പോരാട്ട ചടുലത അവരില്‍ ദൃശ്യമായി! അവര്‍ ഒന്നാം ദിവസത്തിലെ അവസാന ബോളിനായി തയ്യാറെടുത്തു…
കോണ്‍സ്റ്റാസ് ബുംറയില്‍ കൊളുത്തി വിട്ട തീ ഒരു അഗ്‌നിപര്‍വ്വത വിസ്ഥോടനം പോലെ ബാറ്റിംഗ് എന്‍ഡിലെ ലെഫ്റ്റ് ഹാന്‍ഡര്‍ ഉസ്മാന്‍ കവാചയ്ക്ക് മുന്നില്‍ പതിച്ചു… ഒന്നാം തരം ഒരു ഓഫ് സ്വിംഗര്‍ അയാളുടെ ബാറ്റില്‍ ഉരസി രാഹുലിന്റെ കൈകളിലേക്ക്! ഔട്ട്!

Advertisement

വിക്കറ്റ് എവിടെ എന്ന് ചോദിച്ച കോണ്‍സ്റ്റസിന്റെ മുന്നില്‍ ഒരു മോണ്‍സ്റ്ററെ പോലെ തിരിഞ്ഞ് നിന്ന ക്യാപ്‌റന്‍ ബൂറയ്ക്ക് ചുറ്റും ഇടിമിന്നല്‍ സ്ഥുരീണങ്ങള്‍ പോലെ ചീറി അടുക്കുന്ന ടീം അങ്ങളെയാണ് സിഡ്‌നിയിലെ കാണികള്‍ തല്‍സമയം കണ്ടത്!

ആളും തരവും നോക്കാതെ വിടുവായത്തരം പറഞ്ഞ പാല്‍ക്കുപ്പിക്ക് ക്യാപ്റ്റന്‍ തന്നെ മുഖം അടച്ച് മറുപടി കൊടുത്തതിന്റെ ആഹ്ലാദവും ആവേശവും ആയിരുന്നു അവര്‍ക്ക് !
കുനിഞ്ഞ ശിരസുമായി ഡഗ് ഔട്ടിലേക്ക് നടന്നു പോകുന്ന കോണ്‍സ്റ്റാസിനെ ഇടം വലം നിന്ന് പരിഹസിക്കാന്‍ അവര്‍ മടിച്ചതും ഇല്ല!..
ഒരു ത്രില്ലര്‍ സിനിമയുടെ തിരക്കഥ പോലെയാണ് BGT സീരീസിലെ ഓരോ ദിവസവും കടന്ന് പോകുന്നത്

നിലവില്‍ ലോകത്ത് നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും വീര്യവും വാശിയും ഉള്ളത് BGT യ്ക്ക് തന്നെയാണ് എന്നാണ് തോന്നുന്നത്….
ആഷസില്‍ 32 - 34 എന്ന നിലയില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏകദേശം ഒപ്പത്തിനൊപ്പം ആണെങ്കില്‍ BGT സീരീസില്‍ 5-10 എന്ന നിലയില്‍ ഓസ്ട്രലിയ പിന്നിലാണ് എന്നതാണ് ലോക ചാമ്പ്യന്‍മാരുടെ ഈ വാശിക്കും കെറുവിനും തെറി വിളിക്കും ഒക്കെ കാരണം എന്ന് തോന്നുന്നു.!

തെറിയ്ക്ക് ഉത്തരം മുറിപ്പത്തല്‍ എന്ന പോലെ ഇവന്‍മാരോട് അഗ്രസ്സീവായി തന്നെ പെരുമാറണം
എന്തായാലും നാളത്തെ ബുംറാകരന്റെ വിളയാട്ടം കാണാനായി ലോകമെമ്പാടും ഉള്ള ക്രിക്കറ്റ് പ്രേമികളെ അക്ഷമരായി കാത്തിരിപ്പിക്കുന്ന രീതിയില്‍ ആണ് ഇന്നത്തെ കളി അവസാനിച്ചത്!
അതാണ് ഈ ടെസ്റ്റ് ക്രിക്കറ്റിന്റെ ബ്യൂട്ടി!

Advertisement