കണ്ണുതള്ളുന്ന വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്, ടീമിന് എക്‌സ്പ്രസ് വേ ജയം
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ മിന്നും സെഞ്ച്വറി നേടി. മണിപ്പൂരിനെതിരായ മത്സരത്തില്‍ 78 പന്തില്‍ 134 റണ്‍സാണ് കിഷന്‍ അടിച്ചുകൂട്ടിയത്.
ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കിഷന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ജാര്‍ഖണ്ഡ് എട്ട് വിക്കറ്റിന് അനായാസം ജയിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മണിപ്പൂര്‍ 253 റണ്‍സ് നേടിയപ്പോള്‍, ജാര്‍ഖണ്ഡ് 28.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. കിഷനും ഉത്കര്‍ഷ് സിംഗും (68) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 196 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളം ബറോഡയോട് 62 റണ്‍സിന് പരാജയപ്പെട്ടു. 404 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 46 ഓവറില്‍ 341 റണ്‍സിന് ഓള്‍ഔട്ടായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (104) സെഞ്ച്വറി നേടിയെങ്കിലും കേരളത്തിന് വിജയം അകലെയായിരുന്നു.
ബറോഡയ്ക്ക് വേണ്ടി നിനാദ് അശ്വിന്‍കുമാര്‍ (136), പാര്‍ത്ഥ് കോലി (72), ഹാര്‍ദിക് പാണ്ഡ്യ (70) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.