Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

കമിന്‍ഡു മെന്‍ഡിസിന്റെ അമ്പരപ്പിക്കുന്ന അരങ്ങേറ്റം; ഇരു കൈ കൊണ്ടും പന്തെറിഞ്ഞ് വിസ്മയിപ്പിച്ച് താരം

10:46 AM Apr 04, 2025 IST | Fahad Abdul Khader
Updated At : 10:46 AM Apr 04, 2025 IST
Advertisement

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയ ശ്രീലങ്കന്‍ യുവതാരം കമിന്‍ഡു മെന്‍ഡിസ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ശ്രീലങ്കയുടെ ഈ ഓള്‍റൗണ്ടര്‍ തന്റെ അമ്പരപ്പിക്കുന്ന കഴിവുകള്‍ പുറത്തെടുത്തത്.

Advertisement

75 ലക്ഷം രൂപയ്ക്ക് മെഗാ ലേലത്തിലാണ് കമിന്‍ഡു ഹൈദരാബാദ് ടീമിലെത്തിയത്. ഈഡന്‍ ഗാര്‍ഡന്‍സിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇരു ടീമുകളും ഓരോ സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കളി തുടങ്ങി അധികം വൈകാതെ തന്നെ കമിന്‍ഡു കാണികളെ ഞെട്ടിച്ചു. പന്തെറിയുന്നതിനിടെ അദ്ദേഹം കൈകള്‍ മാറ്റി എറിയാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. 26-കാരനായ ഈ താരം ആദ്യം വലത് കൈ കൊണ്ട് അങ്ക്രിഷ് രഘുവംശിക്കെതിരെ സ്പിന്‍ എറിഞ്ഞു. ഈ പന്തില്‍ ഒരു സിംഗിള്‍ നേടിയ രഘുവംശി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

Advertisement

എന്നാല്‍ അടുത്ത പന്തില്‍ കമിന്‍ഡു തന്റെ ഇടത് കൈ ഉപയോഗിച്ച് വെങ്കിടേഷ് അയ്യരെയും ഞെട്ടിച്ചു. വര്‍ഷങ്ങളായി താന്‍ ഈ രീതി പരിശീലിക്കുന്നുണ്ടെന്ന് കമിന്‍ഡു തെളിയിച്ചു. ഇരു കൈ കൊണ്ടും ഒരുപോലെ പന്തെറിയാനുള്ള അദ്ദേഹത്തിന്റെ ഈ കഴിവ് ഇന്ത്യന്‍ കാണികള്‍ക്ക് പുതിയൊരനുഭവമായിരുന്നു.

മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ഒരു വിക്കറ്റ് നേടിയും കമിന്‍ഡു തിളങ്ങി. 32 പന്തില്‍ 50 റണ്‍സുമായി മികച്ച ഫോമില്‍ കളിക്കുകയായിരുന്ന അങ്ക്രിഷ് രഘുവംശിയുടെ വിലപ്പെട്ട വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. 156.25 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 2 സിക്‌സറുകളും 5 ഫോറുകളും അടങ്ങുന്നതായിരുന്നു രഘുവംശിയുടെ ഇന്നിംഗ്‌സ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 200 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ സണ്‍റൈസ് വെറും 120 റണ്‍സിന് പുറത്തായി. ഇതോടെ 80 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

കൊല്‍ക്കത്തയുടെ തുടക്കം അവര്‍ക്ക് അത്ര മികച്ചതായിരുന്നില്ല. ക്വിന്റണ്‍ ഡി കോക്കും സുനില്‍ നരെയ്‌നും പെട്ടെന്ന് തന്നെ പുറത്തായി. ഡി കോക്ക് ഒരു റണ്‍സും നരെയ്ന്‍ 7 റണ്‍സുമെടുത്താണ് പുറത്തായത്.

എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും അങ്ക്രിഷും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കൊല്‍ക്കത്തയെ കരകയറ്റി. രഹാനെ 27 പന്തില്‍ 38 റണ്‍സ് നേടി. അവസാന ഓവറുകളില്‍ വെങ്കിടേഷ് അയ്യര്‍ തകര്‍ത്തടിച്ചു കളിച്ചു. 29 പന്തില്‍ 60 റണ്‍സാണ് അദ്ദേഹം നേടിയത്. റിങ്കു സിംഗ് 17 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. ഇത് റിങ്കു സിംഗിന്റെ 50-ാം ഐപിഎല്‍ മത്സരമായിരുന്നു.

Advertisement
Next Article