രണ്ടാം ടെസ്റ്റ്, പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി
രണ്ടാം ടെസ്റ്റിന് ഒരുങ്ങും മുമ്പ് ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനാകാത്തതിനാല്‍ വ്യാഴാഴ്ച പൂനെയില്‍ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ വിട്ടുനില്‍ക്കും. കെയ്ന്‍ വില്യംസണ്‍ കളിക്കില്ലെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.
ശ്രീലങ്കയ്‌ക്കെതിരായ അടുത്തിടെ നടന്ന പരമ്പരയിലാണ് വില്യംസണിന് പരിക്കേറ്റിരുന്നു. പരിക്കില്‍ നിന്ന് മുക്തി നേടുന്നതിനായി അദ്ദേഹം ന്യൂസിലാന്‍ഡില്‍ തന്നെ തുടരുകയാണ്. വില്യംസണിന്റെ അഭാവത്തിലും 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് വിജയം നേടാണ് ബ്ലാക്ക് ക്യാപ്സ് കഴിഞ്ഞിരുന്നു. നിലവില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ് ന്യൂസിലന്‍ഡന്‍ഡ്.
'ഞങ്ങള്‍ കെയ്നിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അദ്ദേഹം ശരിയായ ദിശയിലാണ്, പക്ഷേ ഇതുവരെ 100% ഫിറ്റ് അല്ല' പരിശീലകന്‍ ഗാരി സ്റ്റീഡ് ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
'വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗതി കാണാനും മൂന്നാം ടെസ്റ്റിനായി അദ്ദേഹത്തെ ലഭ്യമാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് തയ്യാറെടുക്കാന്‍ കഴിയുന്നത്ര സമയം ഞങ്ങള്‍ നല്‍കും, തീര്‍ച്ചയായും ജാഗ്രത പാലിക്കുകയും ചെയ്യും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് നവംബര്‍ 1 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ന്യൂസിലാന്‍ഡ് ടീം: ടോം ലാഥം (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, വില്‍ ഓറോര്‍ക്ക്, അജാസ് പട്ടേല്‍, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, കെയ്ന്‍ വില്യംസണ്‍, വില്‍ യംഗ്.