Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

മുംബൈ ഹുങ്കിന് കര്‍ണാടകയുടെ ചെക്ക്, 382 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്നു

11:27 AM Dec 22, 2024 IST | Fahad Abdul Khader
UpdateAt: 11:27 AM Dec 22, 2024 IST
Advertisement

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടക മുംബൈയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 4 വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

Advertisement

എന്നാല്‍ കര്‍ണാടകയുടെ മറുപടി ശക്തമായിരുന്നു. 46.2 ഓവറില്‍ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ വിജയലക്ഷ്യം മറികടന്നു. 101 പന്തില്‍ 150 റണ്‍സ് നേടിയ കൃഷ്ണന്‍ ശ്രീജിത്താണ് കര്‍ണാടകയുടെ വിജയശില്‍പി.

ശ്രീജിത്തിന്റെയും അനീഷിന്റെയും പ്രകടനം

Advertisement

മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടകയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. 36 റണ്‍സില്‍ നിക്കിന്‍ ജോസ് (21) പുറത്തായി. എന്നാല്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (47), അനീഷ് കെ വി (82) എന്നിവര്‍ ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

15-ാം ഓവറില്‍ മായങ്ക് പുറത്തായെങ്കിലും, ക്രീസിലെത്തിയ ശ്രീജിത്ത് കൃഷ്ണന്‍ അനീഷിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് പ്രവീണ്‍ ദുബെയുമായി (65) ചേര്‍ന്ന് ശ്രീജിത്ത് കര്‍ണാടകയെ വിജയത്തിലെത്തിച്ചു.

മുംബൈയുടെ ഇന്നിംഗ്‌സ്

മുംബൈയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 55 പന്തില്‍ 114 റണ്‍സ് നേടി. ആയുഷ് മാത്രെ (78), ഹാര്‍ദിക് തമോറെ (84), ശിവം ദുബെ (63) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

സംക്ഷിപ്ത സ്‌കോര്‍:

മുംബൈ: 382/4 (50 ഓവറുകള്‍)
കര്‍ണാടക: 383/3 (46.2 ഓവറുകള്‍)
ഫലം: കര്‍ണാടക ഏഴ് വിക്കറ്റിന് വിജയിച്ചു.

Advertisement
Next Article