കരുണിന് അമര്‍നാഥില്‍ പാഠമുണ്ട്, ആ മഹത്തായ തിരിച്ചുവരവ് സംഭവിക്കട്ടെ
പ്രവീണ്‍ എസ്
ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ കം ബാക്ക് നടത്തിയ താരം ചിലപ്പോള്‍ മൊഹീന്തര്‍ അമര്‍ന്നാഥയിരിക്കും. 1969ന് ടീമില്‍ നിന്ന് പുറത്തായ ശേഷം 1976ല്‍ ടീമില്‍ തിരിച്ചു വന്നു പിന്നീട് 1982 മുതല്‍ 1986 വരെ 50ന് മുകളില്‍ ശരാശരിയില്‍ ടെസ്റ്റില്‍ ബാറ്റ് ചെയ്തു 1983ല്‍ വെള്‍ഡ് കപ്പില്‍ മികച്ച പ്രകടനം നടത്തി.
അമര്‍നാഥ് 1982ല്‍ 32 വയസായിരുന്നു അതായത് അദ്ദേഹം 32 മുതല്‍ 36 വയസ്സ് വരെ ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം നടത്തി.
ഇത് പറയുന്നത് ഇന്ന് കരുണ്‍ നായരെ കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടത് കൊണ്ടാണ്. ഈ കഴിഞ്ഞ ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനം അദ്ദേഹത്തെ വീണ്ടും ഇന്ത്യന്‍ ടീമില്‍ എത്തിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു എന്നത് കൊണ്ടാണ്.
ഇപ്പോള്‍ കരുണ്‍ 33 വയസ്സായി ഇനിയും കുറച്ചു വര്‍ഷം കളിക്കാന്‍ പറ്റും.
കരുണ്‍ മലയാളിയായത് കൊണ്ടല്ല തോറ്റു ജീവിതം തിരികെ പിടിക്കുന്നവരെ ഇഷ്ടമായത് കൊണ്ടാണ്