ആറാം സെഞ്ച്വറി നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയില്‍, കരുണ്‍ ഞെട്ടിക്കുന്നു
സുരേഷ് വാരിയത്ത്
202425 വിജയ് ഹസാരെ ട്രോഫിയില്‍ കരുണ്‍ നായരുടെ ബാറ്റിങ്ങ് പ്രകടനം …
122(108) 44(52)
163(107) 111(103)
112(101)
122(82) 88(44).
വിജയ് ഹസാരെയില്‍ ആറാം സെഞ്ചുറി, അതും തുടര്‍ച്ചയായി അഞ്ചാമത്തെ സെഞ്ചുറി നേടാന്‍ കഴിയാത്തത് സാഹചര്യവശാല്‍ മാത്രമാണ്. എന്നാലും 200 സ്‌ട്രൈക്ക് റേറ്റില്‍ അയാളതിന് വേണ്ടി കഠിനമായി പരിശ്രമിച്ചിരിക്കുന്നു.
2016ല്‍ തന്റെ 24 ആം വയസ്സില്‍, ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ ഫ്‌ലാറ്റ് വിക്കറ്റില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം ട്രിപ്പിള്‍ സെഞ്ചുറിയനായപ്പോള്‍ കരുണ്‍ ഒരു പാട് പ്രതീക്ഷ തന്നതാണ്. നിലവില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി ട്രിപ്പിള്‍ സെഞ്ചുറിയാക്കിയവരില്‍ ഗാരി സോബേഴ്‌സിനോടും ബോബ് സിംപ്‌സനോടുമൊപ്പമാണ് കരുണ്‍. പക്ഷേ സ്‌പോര്‍ട്ടിങ്ങ് വിക്കറ്റുകളില്‍ എവിടെയൊക്കെയോ അയാള്‍ക്ക് കാലിടറി..
കരുണ്‍ നിലവിലെ ഫോമില്‍ ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ടീമില്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് 'പ്രിയപ്പെട്ട ക്രിക്കറ്റ് , എനിക്കൊരവസരം കൂടിത്തരൂ' എന്നു പറഞ്ഞ അയാളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് മേല്‍പ്പറഞ്ഞ സ്‌കോറുകള്‍.
ഏറ്റവും ചുരുങ്ങിയത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഗ്രൗണ്ടുകളിലെങ്കിലും അയാള്‍ ഇന്ത്യക്കായി ഇനിയും കളിക്കാനിറങ്ങണം..