Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ചില്ലറക്കാരനല്ല ജിമെനെസ്, ബ്ലാസ്റ്റേഴ്‌സിന് മുതല്‍കൂട്ടാകുമെന്ന് എസ്ടി

05:16 PM Aug 30, 2024 IST | admin
UpdateAt: 05:16 PM Aug 30, 2024 IST
Advertisement

സ്പാനിഷ് മുന്നേറ്റ താരം ജെസസ് ജിമെനെസ് നൂനെസുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2026 വരെ താരം ബ്ലാസ്റ്റേഴ്സില്‍ കളിക്കും. ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ ഒഎഫ്‌ഐ ക്രീറ്റിനൊപ്പം 2023 സീസണ്‍ കളിച്ച ശേഷമാണ് ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്സില്‍ ചേരുന്നത്.

Advertisement

ഡിപോര്‍ട്ടീവോ ലെഗാനെസിന്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയര്‍ ആരംഭിച്ചത്. റിസര്‍വ് ടീമിനൊപ്പം രണ്ട് സീസണില്‍ കളിച്ചു. 2013-14 സീസണില്‍ അഗ്രുപാകിയോന്‍ ഡിപോര്‍ട്ടിവോ യൂണിയന്‍ അടര്‍വെ, 2014-15 സീസണില്‍ അലോര്‍കോണ്‍ ബി, 2015ല്‍ അത്‌ലറ്റിക്കോ പിന്റോ, 2015-16ല്‍ ക്ലബ് ഡിപോര്‍ട്ടിവോ ഇല്ലെക്കസ് ടീമുകള്‍ക്കായും കളിച്ചു.

സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എഫ്സി ടലവേരയിലാണ് മുപ്പതുകാരനായ സ്ട്രൈക്കറുടെ ആദ്യ കുതിപ്പ്. 2016-17 സീസണില്‍ ജിമെനെസ് 33 മത്സരങ്ങളില്‍ നിന്ന് 26 ലീഗ് ഗോളുകള്‍ നേടി. ക്ലബ്ബിനെ സെഗുണ്ട ബിയിലേക്ക് മുന്നേറാനും സഹായിച്ചു. രണ്ട് സീസണുകളില്‍ കളിച്ച ജിമെനെസ് ടലവേരയ്ക്കായി എല്ലാ മത്സരങ്ങളില്‍ നിന്നായി 36 ഗോളുകള്‍ നേടി. 68 മത്സരങ്ങളാണ് ആകെ കളിച്ചത്.

Advertisement

ആറടി ഉയരവും 80 കിലോ ഭാരവും ഉള്ള ഈ മുന്നേറ്റ താരം തുടര്‍ന്ന് പോളിഷ് ഒന്നാം ഡിവിഷന്‍ ടീം ഗോര്‍ണിക് സബ്രേസില്‍ ചേര്‍ന്നു. ഗോര്‍ണിക്കിനൊപ്പം നാല് സീസണുകളില്‍ 134 മത്സരങ്ങളില്‍ ഇറങ്ങി. 43 ഗോളുകള്‍ നേടി.എല്ലാ മത്സരങ്ങളിലും (എക്‌സ്ട്രക്ലാസ, പോളിഷ് കപ്പ്, യൂറോപ്പ ലീഗ്) നിന്നുമായി 26 ഗോളിന് അവസരവുമൊരുക്കി.

ഗ്രീസിലെ കളികാലഘട്ടത്തിനു മുന്‍പ് ജിമെനെസ് അമേരിക്കന്‍ എം എല്‍ എസ് ക്ലബ്ബുകളായ എഫ്സി ഡാളസിനും ടൊറന്റോ എഫ്സിക്കും വേണ്ടി കളിച്ചു. ഒമ്പത് ഗോളുകളും ആറ് എണ്ണത്തിന് അവസരവുമൊരുക്കി.

'ജീസസ് ഞങ്ങളുടെ ടീമിന്റെ ഭാഗമായതില്‍ അതിയായ സന്തോഷമുണ്ട്. അദ്ദേഹം ടീമിന് മുതല്‍കൂട്ടാകും. വിവിധ ലീഗുകളിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഗോളടി മികവും ടീമിന്റെ ആക്രമണ നിരയെ ശക്തിപ്പെടുത്തും. ജീസസ് ഈ സീസണില്‍ ടീമിന്റെ കുതിപ്പിന് നിര്‍ണായക പങ്ക് വഹിക്കുമെന്നും ഈ സീസണില്‍ വിജയം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കുമെന്നും ഉറപ്പുണ്ട് -കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് കരാറില്‍ ആവേശം പങ്കുവച്ചു.

'കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ഈ പുതിയ അധ്യായം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ആരാധകരുടെ അഭിനിവേശവും ക്ലബ്ബിന്റെ കാഴ്ചപ്പാടും എന്റെ ആഗ്രഹങ്ങളുമായി ഒത്തുപോകുന്നതാണ്. കളത്തിനകത്തും പുറത്തും ടീമിന്റെ വിജയത്തിനും മനോഹരമായ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.' -ജീസസ് ജിമെനെസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ജീസസിനെ ക്ലബ് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന സീസണില്‍ വലിയ പ്രകടനങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒഎഫ്‌ഐ ക്രീറ്റിനൊപ്പം മുഴുവന്‍ സമയം പ്രീസീസണ്‍ പരിശീലനത്തിന്റെ ഭാഗമായിരുന്നു ജീസസ് ജിമെനെസ്. പൂര്‍ണ ശാരീരികക്ഷമതയോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു-കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.

Advertisement
Next Article