ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് പെരേര ഡയസ്, അപമാനിക്കപ്പെടുന്ന തോല്‍വി
ഡ്യൂറണ്ട് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയഭേദകമായ തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ ബദ്ധവൈരികളായ ബംഗളൂരു എഫ്സി തകര്‍ത്തത്. ആവേശം അണപൊട്ടിയ പോരാട്ടത്തില്‍ രണ്ടാം പകുതിയുടെ അധിക സമയത്ത് ഹോര്‍ഹെ പെരേര ഡയസാണ് ബെംഗളൂരുവിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത്.
95-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം കൂടിയായ ഹോര്‍ഹെ ഡയസിന്റെ നിര്‍ണായക ഗോള്‍ പിറന്നത്. ഓഗസ്റ്റ് 27ന് നടക്കുന്ന സെമി ഫൈനലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം
മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ സോം കുമാര്‍ പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ യുവ ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷാണ് പകരക്കാരനായെത്തിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. പന്തടക്കത്തില്‍ ബെംഗളൂരുവിനായിരുന്നു മുന്‍തൂക്കമെങ്കിലും മുന്നേറ്റങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ഒട്ടും പിന്നിലായിരുന്നില്ല. നോഹ സദൂയി, ക്വാമെ പെപ്ര എന്നിവര്‍ ബെംഗളൂരു ഗോള്‍മുഖത്ത് പലവട്ടം ഭീഷണി ഉയര്‍ത്തി. മറുവശത്ത്, പെരേര ഡയസും നൊഗ്വേരയും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പലവട്ടം പരീക്ഷിച്ചു.
രണ്ടാം പകുതിയില്‍ നിര്‍ണായക മുന്നേറ്റം
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് താരം നോഹ സദൂയി തനിക്കു ലഭിച്ച സുവര്‍ണാവസരം പാഴാക്കി. പെപ്രയുടെ ക്രോസില്‍ ലഭിച്ച പന്തുമായി മുന്നേറിയ നോഹയ്ക്ക് ബെംഗളൂരു ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പിഴച്ചു. രണ്ടാം പകുതിയിലും ഗോള്‍ വരാതിരുന്നതോടെ ബെംഗളൂരു എഫ്സി സുനില്‍ ഛേത്രി, ഫനായ് തുടങ്ങിയ താരങ്ങളെ ഗ്രൗണ്ടിലിറക്കി. 70 മിനിറ്റിനു ശേഷം ബ്ലാസ്റ്റേഴ്സ് മുഹമ്മദ് അനസ്, സഹീഫ് എന്നിവര്‍ക്കും അവസരം നല്‍കി.
അധിക സമയത്ത് ഡയസിന്റെ മാജിക്
നാലു മിനിറ്റാണ് രണ്ടാം പകുതിക്ക് അധിക സമയമായി അനുവദിച്ചത്. മത്സരം ഷൂട്ടൗട്ടിലേക്കു പോകുമെന്നു കരുതിയിരിക്കെ 95-ാം മിനിറ്റില്‍ ഹോര്‍ഹെ ഡയസ് ബെംഗളൂരുവിനെ മുന്നിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ റഫറി ഫൈനല്‍ വിസില്‍ വിളിച്ചതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.
സെമിയില്‍ കടുത്ത പോരാട്ടം
ഓഗസ്റ്റ് 27ന് നടക്കുന്ന സെമി ഫൈനലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍. കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാനിരിക്കുന്നത്.