പിന്നില്‍ നിന്നും തിരിച്ചടിച്ചു, മുഹമ്മദന്‍സിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മിന്നുന്ന വിജയം നേടിയത്. ആദ്യ പകുതിയില്‍ പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ തിരിച്ചുവന്ന് 2-1 എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്.
29-ാം മിനിറ്റില്‍ കസെമോവ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ മുഹമ്മദന്‍സ് ആദ്യം ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ പെപ്രയുടെ വരവോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി.
67-ാം മിനിറ്റില്‍ ലൂണയുടെ ക്രോസ് നോഹ മറിച്ചു നല്‍കിയത് പെപ്ര ലക്ഷ്യത്തിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിനെ സമനിലയിലെത്തിച്ചു. തുടര്‍ന്ന് 75-ാം മിനിറ്റില്‍ നവോച്ചയുടെ ക്രോസ് ജിമിനസ് ഹെഡ് ചെയ്ത് ഗോളാക്കി ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കി.
ഈ വിജയത്തോടെ 8 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. നാല് പോയിന്റുമായി മുഹമ്മദന്‍സ് 11-ാം സ്ഥാനത്താണ്.