പോരാളികളുടെ പറുതീസയായി കേരളം, ഈ തിരിച്ചുവരവിന് വാക്കുകളില്ല
മുഹസിന്‍ മുഹമ്മദ്
മഴ അഴിഞ്ഞാടിയ രഞ്ജി മത്സരത്തില്‍ മൂന്നാം ദിവസം ഇന്നിങ്‌സ് ലീഡ് വഴങ്ങി പോയിന്റ് നഷ്ടപ്പെടുത്താതെ കേരളം..
കളിയിലെ ഒരു ഘട്ടത്തില്‍ 38/4 എന്ന നിലയിലേക്ക് വീണ കേരളാ ടീമിനെ 83/6 എന്ന നിലയിലേക്ക് എത്തിച്ചത് അക്ഷയ് ചന്ദ്രന്റെ 31 റണ്‍സാണ് എന്നാല്‍ ശെരിക്കുള്ള കഥ അവിടെ നിന്ന് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു..
എട്ടാം വിക്കറ്റില്‍ മലയാളി ടീമിന്റെ അന്യസംസ്ഥാന താരമായ വിശ്വസ്ഥനായ ജലജ് സക്‌സേനയും 84(162) സല്‍മാന്‍ നിസാറും 64(205)* ചേര്‍ന്ന് പടുത്തുയര്‍ത്തിയ പൊന്നും വിലയുള്ള 140 റണ്‍സ് കൂട്ടുകെട്ട്…
പിന്നീട് വന്ന അസ്‌റുദ്ധീനും നിസാറും തമ്മിലുള്ള പാര്‍ട്ട്നര്‍ഷിപ്പും 44 ഇമ്പോര്‍ട്ടന്റ് റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട് ഇത് വരെ അസര്‍ 30(48)* ??
മൂന്നാം ദിനം കളി നിര്‍ത്തുമ്പോ കേരളം 267/7 എന്ന നിലയിലാണ്. ഒന്ന് പിടിച്ച ചിലപ്പോ മൂന്ന് പോയിന്റ് ഇങ്ങെടുക്കാം.
നിലവില്‍ 2 മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി C ഗ്രൂപ്പില്‍ രണ്ടാമതാണ് കേരളം