Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

രഞ്ജിയില്‍ നേരിയ ലീഡ് മാത്രം സ്വന്തമാക്കി കേരളം, മധ്യപ്രദേശിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

07:30 PM Jan 24, 2025 IST | Fahad Abdul Khader
UpdateAt: 07:30 PM Jan 24, 2025 IST
Advertisement

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം മധ്യപ്രദേശിനെതിരെ നേരിയ ലീഡ് നേടി. ആദ്യ ഇന്നിംഗ്‌സില്‍ 160 റണ്‍സിന് പുറത്തായ മധ്യപ്രദേശിനെതിരെ കേരളം വെറും 167 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഏഴ് റണ്‍സിന്റെ ലീഡ് മാത്രമാണ് കേരളത്തിന്് സ്വന്തമാക്കാനായത്.

Advertisement

എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ മധ്യപ്രദേശ് ശക്തമായ തിരിച്ചുവരവ് നടത്തി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് മധ്യപ്രദേശ്.

രണ്ടാം ദിനം രാവിലെ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ആദ്യ ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ (25) നഷ്ടമായി. തുടര്‍ന്ന് അക്ഷയ് ചന്ദ്രന്‍ (22) ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ കൂടി വീണതോടെ കേരളം നാല് വിക്കറ്റിന് 62 റണ്‍സ് എന്ന നിലയിലായി.

Advertisement

മധ്യപ്രദേശിനായി ശുഭം ശര്‍മ്മ (46), രജത് പട്ടീദാര്‍ (50) എന്നിവര്‍ ക്രീസില്‍ ഉറച്ചുനിന്നു. ഇരുവരും ചേര്‍ന്ന് പിരിയാത്ത മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Advertisement
Next Article