For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നോര്‍ത്ത് ഇന്ത്യ ലോബി വിശ്വസിക്കുമോ, രഞ്ജി ഫൈനലിലേക്കിതാ കുഞ്ഞു കേരളം

11:39 AM Feb 21, 2025 IST | Fahad Abdul Khader
Updated At - 11:39 AM Feb 21, 2025 IST
നോര്‍ത്ത് ഇന്ത്യ ലോബി വിശ്വസിക്കുമോ  രഞ്ജി ഫൈനലിലേക്കിതാ കുഞ്ഞു കേരളം

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ നിര്‍ണ്ണായ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി കേരളം. കേരളം ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457 റണ്‍സിനുള്ള ഗുജറാത്തിന്റെ മറുപടി 455 ല്‍ അവസാനിച്ചു. ഇതോടെ ഒരു റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തില്‍ കേരളത്തിന് രഞ്ജിട്രോഫി ഫൈനലിന് തൊട്ടടുത്തെത്തി.

നാലാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ ഏഴു വിക്കറ്റിന് 429 എന്ന നിലയിലായിരുന്നു ഗുജറാത്ത്. കേരളം ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457 റണ്‍സ് മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍സ് മാത്രം മതിയമായിരുന്നു. 161 പന്തില്‍ 74 റണ്ണോടെ ജെ എം പട്ടേലും 134 പന്തില്‍നിന്ന് 24 റണ്ണോടെ സിദ്ധാര്‍ഥ് ദേശായിയുമാണ് ക്രീസിലുണ്ടായിരുന്നത്.

Advertisement

എന്നാല്‍ അഞ്ചാം ദിനം കഥയാകെ മാറി. മത്സരത്തിട്‌നെ തുടക്കത്തില്‍ തന്നെ ഇരുവരുടെയും വിക്കറ്റുകള്‍ കേരളം നേടി. ആദിത്യ സര്‍വതേയ്ക്കായിരുന്നു രണ്ട് വിക്കറ്റും. ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി വീണതോടെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് എടുത്തു.

കരളം ഇനി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യേണ്ടി വരും. മുഴുവന്‍ വിക്കറ്റ് പോവാതിരുന്നാല്‍ ഒന്നാം ഇന്നിങ്സ് ലീഡ് ഫൈനലിലേക്ക് അനായാസം മാര്‍ച്ച് ചെയ്യാം. അങ്ങനെ മുഴുവന്‍ വിക്കറ്റ് പോകാനുള്ള സാധ്യത വളരെ കുറവാണ്. കേരളത്തിന്റെ മുഴുവന്‍ വിക്കറ്റുകള്‍ പോകുകയാണെകില്‍ തന്നെ ഗുജറാത്തിന് ഇന്ന് തന്നെ ലീഡ് റണ്‍സും കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് ടോട്ടലും മറികടക്കേണ്ടി വരും.

Advertisement

237 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 148 റണ്‍സ് നേടിയ പ്രിയങ്ക് പാഞ്ചാലിന്റെ ഇന്നിങ്സാണ് ഗുജറാത്തിന് കരുത്തായിരുന്നത്. നേരത്തേ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 457 റണ്‍സില്‍ അവസാനിച്ചിരുന്നു. 187 ഓവറുകളോളം നീണ്ടതായിരുന്നു കേരളത്തിന്റെ ഇന്നിങ്സ്. 341 പന്തുകളില്‍ നിന്ന് ഒരു സിക്സും 20 ബൗണ്ടറികളുമടക്കം 177 റണ്‍സുമായി അസ്ഹര്‍ ആയിരുന്നു ടോപ് സ്‌കോറര്‍.

Advertisement
Advertisement