സർവീസസ് വിജയലക്ഷ്യം കുറിച്ചു; ഭാഗ്യഗ്രൗണ്ടിൽ സഞ്ജു സെഞ്ചുറി നേടുമോ? ആകാംക്ഷയിൽ ആരാധകർ
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തിന് സർവീസസിനെതിരെ 150 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സർവീസസിന് കേരള ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അഖിൽ സ്കറിയയും നിധീഷ് എംഡിയും ചേർന്ന് സർവീസസ് ബാറ്റിംഗ് നിരയെ തകർത്തു.
അഖിൽ 5 വിക്കറ്റും നിധീഷ് 2 വിക്കറ്റും വീഴ്ത്തി. 29 പന്തിൽ നിന്ന് 41 റൺസ് നേടിയ മോഹിത് അഹ്ലാവത്താണ് സർവീസസിന്റെ ടോപ് സ്കോറർ. കേരളത്തിനായി അഖിൽ സ്കറിയ പത്തൊൻപതാം ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ അഞ്ചുവിക്കറ്റ് പ്രകടനവുമായി താരം ശ്രദ്ധേയനായി.
ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിൽ സഞ്ജു സെഞ്ചുറി നേടിയ ഗ്രൗണ്ടിലാണ് മത്സരം, അതിനാൽ തന്നെ കേരളത്തിന്റെ ബാറ്റിംഗ് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജിയോ സിനിമയിൽ മത്സരം കാണാം.
കേരള ടീം:
സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, സൽമാൻ നിസാർ, അബ്ദുൾ ബാസിത്, അഖിൽ സ്കറിയ, സിജോമോൻ ജോസഫ്, വിനോദ് കുമാർ, നിധീഷ് എം ഡി.
കേരളത്തിന്റെ മുഴുവൻ സ്ക്വാഡ്:
സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, എസ് മിഥുൻ, വൈശാഖ് ചന്ദ്രൻ, സി വി വിനോദ് കുമാർ, എൻ പി ബേസിൽ, ഷറഫുദീൻ, നിതീഷ് എം ഡി.