മുംബൈ ടീമില്‍ സൂര്യയുണ്ട്, കേരളത്തിനായി സഞ്ജുവില്ല, ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2024/25 സീസണിലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനgNN കേരള സീനിയര്‍ മെന്‍സ് ടീമിനെ പ്രഖ്യാപിച്ചു. സല്‍മാന്‍ നിസാര്‍ ആണ് കേരള ടീം നായകന്‍. ഇന്ത്യന്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. സഞ്ജു ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കായുളള ഒരുക്കത്തിലാണ്.
വെറ്ററല്‍ താരം സച്ചിന്‍ ബേബിയും ടീമിലില്ല. മുഹമ്മദ് അസ്ഹറുദ്ദീനാണ് വിക്കറ്റ് കീപ്പര്‍. വിജയ് ഹസാരെ ട്രോഫി ഈ മാസം ആരംഭിക്കും.
നേരത്തെ മുംബൈ ടീമിനേയും പ്രഖ്യാപിച്ചിരുന്നു. ശ്രേയസ് അയ്യരാണ് മുംബൈ ടീം നായകന്‍. സൂര്യ കുമാര്‍ യാദവും ടീമിലുണ്ട്. പൃഥ്വി ഷായേയും രഹാനയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല,
ടീമംഗങ്ങള്‍:
സല്‍മാന്‍ നിസാര്‍ (C)
റോഹന്‍ എസ് കുന്നുമ്മല്‍
ഷോണ്‍ റോജര്‍
മുഹമ്മദ് അസ്ഹറുദ്ദീന്‍ എം (WK)
ആനന്ദ് ക്രിഷ്ണന്‍
കൃഷ്ണ പ്രസാദ്
അഹമ്മദ് ഇമ്രാന്‍
ജലജ് സക്‌സേന
ആദിത്യ ആനന്ദ് സര്‍വേ
സിജോമണ്‍ ജോസഫ്
ബേസില്‍ താമ്പി
ബേസില്‍ എന്‍ പി
നിധീഷ് എംഡി
ഈഡന്‍ ആപ്പിള്‍ ടോം
ഷറഫുദ്ദീന്‍ എന്‍ എം
അഖില്‍ സ്‌കറിയ
വിശ്വേശ്വര്‍ സുരേഷ്
വൈശാഖ് ചന്ദ്രന്‍
അജ്നാസ് എം (WK)