വിജയലക്ഷ്യം കുറിച്ച് കേരളം; സഞ്ജു തുടങ്ങിയ വെടിക്കെട്ട് ഏറ്റെടുത്ത് രോഹനും, സച്ചിനും, അസറും.. മഹാരാഷ്ട്രയ്ക്ക് റൺമല കയറണം ജയിക്കാൻ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസൺ നയിക്കുന്ന കേരളം റുതുരാജ് ഗെയ്‌ക്‌വാഡിന്റെ മഹാരാഷ്ട്രയ്ക്ക് എതിരെ മികച്ച സ്കോർ പടുത്തുയർത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്.
സഞ്ജുവിന്റെ (19) മികച്ച തുടക്കത്തിനു ശേഷം രോഹൻ കുന്നുമ്മൽ (45), മുഹമ്മദ് അസറുദ്ദീൻ (40), സച്ചിൻ ബേബി (40) എന്നിവരും കേരളത്തിനായി തിളങ്ങി. അവസാന ഓവറുകളിൽ കാമിയോ ഇന്നിങ്‌സുമായി (14 പന്തിൽ 24) അബ്ദുൽ ബാസിത്തും മികച്ച പ്രകടനം നടത്തി.
സഞ്ജുവിനെ പുറത്താക്കിയ ശേഷവും മഹാരാഷ്ട്രയുടെ ബൗളർമാർക്ക് റൺസ് അടക്കിനിർത്താൻ കഴിഞ്ഞില്ല. ദിവ്യാങ് ഹിംഗനേക്കർ 24 റൺസിന് 2 വിക്കറ്റുകൾ വീഴ്ത്തി. അർഷിൻ കുൽക്കർണിയും 2 വിക്കറ്റുകൾ നേടിയെങ്കിലും 4 ഓവറിൽ 35 റൺസ് വഴങ്ങി.
ഗ്രൂപ്പ് ഇയിലെ രണ്ടാം റൗണ്ട് മത്സരമാണിത്. ആദ്യ റൗണ്ടിൽ കേരളം സർവീസസിനെയും മഹാരാഷ്ട്ര നാഗാലാൻഡിനെയും പരാജയപ്പെടുത്തിയിരുന്നു.
കേരളം vs മഹാരാഷ്ട്ര: ലൈവ് സ്ട്രീമിംഗ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം കാണാം.
ടോസ്:
മഹാരാഷ്ട്ര ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു.
കേരളത്തിന്റെ പ്ലേയിംഗ് ഇലവൻ:
സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, സൽമാൻ നിസാർ, അബ്ദുൾ ബാസിത്, അഖിൽ സ്‌കറിയ, സിജോമോൻ ജോസഫ്, വിനോദ് കുമാർ, നിധീഷ് എം ഡി
മഹാരാഷ്ട്രയുടെ പ്ലേയിംഗ് ഇലവൻ:
റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), അർഷിൻ കുൽക്കർണി, രാഹുൽ ത്രിപാദി, ധനരാജ് ഷിൻഡെ, രാമകൃഷ്ണ ഘോഷ്, നിഖിൽ നായിക് (വിക്കറ്റ് കീപ്പർ), ദിവ്യാങ് ഹിംഗനേക്കർ, അസിം കാസി, സത്യജീത് ബച്ചാവ്, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി
 
 
            