ഇതാ കൊച്ചിയില്‍ നിന്ന് തകര്‍പ്പന്‍ ഫുട്‌ബോള്‍ ക്ലബ്, ഉടമ പൃഥ്വിരാജ്
നടന്‍ പൃഥ്വിരാജ് സഹ ഉടമസ്ഥതിയില്‍ ഫുട്‌ബോള്‍ ടീം പിറന്നു. ഫോഴ്‌സാ കൊച്ചി എഫ്സി എന്ന പേരില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലബ് സൂപ്പര്‍ ലീഗ് കേരളയില്‍ അരങ്ങേറ്റം കുറിക്കും. പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്നാണ് ടീമിന്റെ ഉടമസ്ഥത.
ടീമിന്റെ പേര്: ഫോഴ്‌സാ കൊച്ചി എഫ്സി
ഉടമസ്ഥര്‍: പൃഥ്വിരാജ്, സുപ്രിയ
ലീഗ്: സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ)
ലീഗ് ആരംഭം: സെപ്റ്റംബര്‍ ആദ്യ വാരം
മറ്റ് ടീമുകള്‍: തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം
പ്രതീക്ഷകള്‍:
കേരളത്തിലെ യുവ പ്രതിഭകള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക.
കേരളത്തിലെ ഫുട്‌ബോള്‍ നിലവാരം ഉയര്‍ത്തുക.
ആരാധകര്‍ക്ക് ആവേശകരമായ ഒരു ഫുട്‌ബോള്‍ അനുഭവം സമ്മാനിക്കുക.
പൃഥ്വിരാജിന്റെ വാക്കുകള്‍:
'ഒരു പുതിയ അധ്യായം കുറിക്കാനും കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാനും 'ഫോഴ്‌സാ കൊച്ചി' കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍.' പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.