സഞ്ജുവില്ല, സച്ചിന്‍ ബേബി നായകന്‍, രഞ്ജി ട്രോഫിയ്ക്കുളള കേരള ടീം പ്രഖ്യാപിച്ചു
അടുത്ത രഞ്ജി ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ് കേരളം ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിരക്കുള്ളതിനാല്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല.
മധ്യപ്രദേശിനെതിരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 23 മുതല്‍ 26 വരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയ്ക്കിടയില്‍ രഞ്ജി ട്രോഫിയില്‍ ഇടവേളയുണ്ടായിരുന്നു. ആ സമയത്ത് സഞ്ജു ടീമിനായി കളിച്ചിരുന്നു.
നിലവില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലകളുമായി 18 പോയിന്റാണ് കേരളത്തിനുള്ളത്. 20 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 14 പോയിന്റുള്ള ബംഗാള്‍ മൂന്നാം സ്ഥാനത്തും കര്‍ണാടക നാലാം സ്ഥാനത്തും നില്‍ക്കുന്നു.
കേരള ടീം:
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍)
റോഹന്‍ എസ് കുന്നുമ്മല്‍
വിഷ്ണു വിനോദ്
ബാബ അപരാജിത്
അക്ഷയ് ചന്ദ്രന്‍
മുഹമ്മദ് അസറുദീന്‍
സല്‍സല്‍മാന്‍ നിസാര്‍
ആദിത്യ സര്‍വതെ
ഷോണ്‍ റോജര്‍
ജലജ് സക്‌സേന
ബേസില്‍ തമ്പി
നിധീഷ് എം ടി
ബേസില്‍ എന്‍ പി
ഷറഫുദീന്‍ എന്‍ എം
ശ്രീഹരി എസ് നായര്‍