രക്ഷകന്, തകര്‍പ്പന്‍ സെഞ്ച്വറിയുമായി സല്മാന് നിസാര്‍, കേരളത്തിന്റെ ഐതിഹാസിക തിരിച്ചുവരവ്
നിര്‍ണ്ണായക രഞ്ജി മത്സരത്തില്‍ ബിഹാറിനെതിരെ കേരളം തരക്കേടില്ലാത്ത സ്കോറില്‍. സെഞ്ച്വറിയമായി സല്മാന് നിസാര്‍ നടത്തിയ തകര്‍പ്പന്‍ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തിന്് രക്ഷയായത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയിലാണ്.
172 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം 111 റണ്‍സെടുത്ത് സല്മാന് നിസാര്‍ ബാറ്റിംഗ് തുരകുകയാണ്. ഒരു റണ്‍സുമായി പതിനൊന്നാമന്‍ വൈശാഖ് ചന്ദ്രനും ക്രീസിലുണ്ട്.
ഒരു ഘട്ടത്തില്‍ നാലിന് 81 റണ്‍സ് എന്ന നിലയിലും എട്ടിന് 202 റണ്‍സ് എന്ന നിലയിലും കേരളം തകര്‍ന്നിരുന്നു. 59 റണ്‍സെടുത്ത ഷോന് റോഗറും കേരളത്തിനായി ചെറുത്ത് നിന്നു. 30 റണ്‍സെടുത്ത പത്താമന്‍ എംഡി നിതീഷിന്റെ പ്രകടനവും നിര്‍ണ്ണായകമായി.
38 റണ്‍സെടുത്ത ഓപ്പണര്‍ അക്ഷയ് ചന്ദ്രന്, 11 റണ്‍സെടുത്ത ആനന്ദ് കൃഷ്ണ എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് കേരള ബാറ്റര്‍മാര്‍. രോഹണ്‍ കുന്നുമ്മല്‍ (3), സച്ചിന് ബേബി (4), മുഹമ്മദ് അസ്ഹറുദ്ദീന് (9), ജലജ് സക്സേന (5) എന്നിവര്‍ക്കൊന്നും കേരള നിരയില്‍ തിളങ്ങാനായില്ല.
ബിഹാറിനായി ഹര്‍ഷ് സിംഗും സച്ചിന് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി., വീര്‍ പ്രതാഭ് സിംഗ്, അഭിഷേക് സിംഗ്, ഗുലാം റബ്ബാനി, ഷാക്കിബുല്‍ ഗനി, യഷ്പാല്‍ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നിലവില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഈ മത്സരം ജയിക്കാനായാല്‍ കേരളത്തിന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം.