പഞ്ചാബിന്റെ വങ്കൊടിച്ച് കേരളം, കൂട്ടതകര്‍ച്ച, ഒടുവില്‍ വില്ലനെത്തി
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ പഞ്ചാബിന് ബാറ്റിംഗ തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ ആദ്യ ദിനം മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലാണ്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ ആണ് മത്സരം നടക്കുന്നത്.
28 റണ്‍സോടെ രമണ്‍ദീപ് സിംഗും ആറ് റണ്‍സുമായി കൃഷ് ഭഗത്തുമാണ് ക്രീസില്‍. കേരളത്തിനായി മൂന്ന് വിക്കറ്റെടുത്ത ആദിത്യ സര്‍വാതെയും രണ്ട് വിക്കറ്റെടുത്ത ജലജ് സക്‌സേനയുമാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കിയത്.
ടോസ് നേടി ക്രീസിലിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. അക്കൗണ്ട് തുറക്കും മുന്‍പ് അഭി ചൗധരിയെ ആദിത്യ സര്‍വാതെ പുറത്താക്കി. നമാന്‍ ദിറും അന്‍മോല്‍പ്രീത് സിംഗും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദിറിനെ (10) മടക്കി സര്‍വാതെ തന്നെ പഞ്ചാബിനെ വീണ്ടും ഞെട്ടിച്ചു. പിന്നാലെ ക്യാപ്റ്റന്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ (12) സര്‍വാതെ ബൗള്‍ഡാക്കിയതോടെ പഞ്ചാബ് 37-3 എന്ന നിലയിലായി.
നെഹാല്‍ വധേരയെ (9) ജലജ് സക്‌സേനയും, പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച അന്‍മോല്‍പ്രീതിനെ (28) ജലജ് സക്‌സേനയും പുറത്താക്കി. ഇതോടെ പഞ്ചാബ് 62-5 എന്ന നിലയില്‍ തകര്‍ച്ചയിലായി. എന്നാല്‍ രമണ്‍ദീപ് സിംഗും (28) കൃഷ് ഭഗത്തും (6) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ പഞ്ചാബിനെ 96 റണ്‍സിലെത്തിച്ചു.