For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ബംഗാളിനെ എറിഞ്ഞിട്ടു, കരുത്തരെ പിടിച്ച് കെട്ടി കേരളം

01:47 PM Dec 31, 2024 IST | Fahad Abdul Khader
UpdateAt: 01:47 PM Dec 31, 2024 IST
ബംഗാളിനെ എറിഞ്ഞിട്ടു  കരുത്തരെ പിടിച്ച് കെട്ടി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ ബംഗാളിനെതിരെ കേരളത്തിന് 207 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗാളിനെ കേരളം 50 ഓവറില്‍ 206 റണ്‍സിന് പിടിച്ച് കെട്ടുകയായിരുന്നു. 101ന് ഏഴ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ബംഗാളിനെ എട്ടാമനായി ഇറങ്ങി അര്‍ധ സെഞ്ച്വറി നേടിയ പ്രദിപ്ത പ്രമാണിക്ക് ആണ് രക്ഷിച്ചത്.

പ്രമാണിക്ക് 82 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 74 റണ്‍സെടുത്തു. 24 റണ്‍സെടുത്ത സുമാന്ത ഗുപ്ത 32 റണ്‍സെടുത്ത കനിഷ്‌ക് സേട്ട് എന്നിവരാണ് ബംഗാള്‍ നിരയില്‍ പിടിച്ച് നിന്ന് മറ്റ് ബാറ്റര്‍മാര്‍.

Advertisement

കേരളത്തിനായി നിതീഷ് എംഡി 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജലജ് സക്‌സേനയും ബേസില്‍ തമ്പിയും സരവതും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്. കേരളത്തിനായി സഞ്ജു സാംസണും ബംഗളിനായി മുഹമ്മദ് ഷമിയും ഈ മത്സരത്തിലും കളിക്കുന്നില്ല.

Advertisement

കേരളത്തിന്റെ നാലാം മത്സരമാണിത്. ഒരു മത്സരം മഴയെുത്തപ്പോള്‍ മറ്റ് രണ്ട് മത്സരത്തിലും കേരളം തോറ്റിരുന്നു. അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ജയിക്കാനാണ് കേരളത്തിന്റെ ശ്രമം.

കേരളം: രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, ഷൗണ്‍ റോജര്‍, അഹമ്മദ് ഇമ്രാന്‍, ആദിത്യ സര്‍വതെ, അബ്ദുള്‍ ബാസിത്ത്, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), ഷറഫുദ്ദീന്‍, ബേസില്‍ തമ്പി, എം ഡി നിധീഷ്.

Advertisement

ബംഗാള്‍: അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പരര്‍), സുദീപ് കുമാര്‍ ഘരാമി (ക്യാപ്റ്റന്‍), സുദീപ് ചാറ്റര്‍ജി, അനുസ്തുപ് മജുംദാര്‍, സുമന്ത ഗുപ്ത, കരണ്‍ ലാല്‍, കൗശിക് മൈതി, മുകേഷ് കുമാര്‍, പ്രദീപ്ത പ്രമാണിക്, കനിഷ്‌ക് സേത്ത്, സയന്‍ ഘോഷ്.

Advertisement