For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഉത്തര്‍പ്രദേശിനെ എറിഞ്ഞിട്ട് കേരളം തുടങ്ങി, ടീമില്‍ സര്‍പ്രൈസ് മാറ്റങ്ങള്‍

11:33 AM Nov 06, 2024 IST | Fahad Abdul Khader
Updated At - 11:33 AM Nov 06, 2024 IST
ഉത്തര്‍പ്രദേശിനെ എറിഞ്ഞിട്ട് കേരളം തുടങ്ങി  ടീമില്‍ സര്‍പ്രൈസ് മാറ്റങ്ങള്‍

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ നാലാം മത്സരത്തില്‍ കേരളം ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. മത്സരത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഉത്തര്‍ പ്രദേശ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എടുത്തിട്ടുണ്ട്.

ജലജ് സക്‌സനേന രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആസിഫ് കെഎമ്മം ഒരു വിക്കറ്റും സ്വന്തമാക്കി. തിരുവനന്തപുരം തുമ്പയില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ഒരു മാറ്റവുമായാണ് ഇറങ്ങിയത്. എം.ഡി. നിധീഷിന് പകരം കെ.എം. ആസിഫ് ടീമിലെത്തി.

Advertisement

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം എലൈറ്റ് ഗ്രൂപ്പ് സിയില്‍ 8 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

തുമ്പയില്‍ അവസാനമായി നടന്ന മത്സരത്തില്‍ കേരളം പഞ്ചാബിനെതിരെ വിജയിച്ചിരുന്നു. എന്നാല്‍ കര്‍ണാടക, ബംഗാള്‍ മത്സരങ്ങള്‍ മഴമൂലം സമനിലയിലാണ് അവസാനിച്ചത്.

Advertisement

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കായി പോയതിനാല്‍ സഞ്ജു സാംസണ്‍ ടീമിലില്ല. ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്.

ടീമുകള്‍:

ഉത്തര്‍പ്രദേശ്: മാധവ് കൗശിക്, ആര്യന്‍ ജുയല്‍(ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, നിതീഷ് റാണ, സമീര്‍ റിസ്വി, സിദ്ധാര്‍ത്ഥ് യാദവ്, സൗരഭ് കുമാര്‍, ശിവം മാവി, പിയൂഷ് ചൗള, ശിവം ശര്‍മ്മ, ആഖിബ് ഖാന്‍.

Advertisement

കേരളം: വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ബേസില്‍ തമ്പി, കെ.എം. ആസിഫ്.

Advertisement