എല്ലാ കണ്ണും ജലജ് സക്‌സേനയിലേക്ക്, കേരളം തിരിച്ചുവരാന്‍ പൊരുതുന്നു
രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളം തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാന്‍ പൊരുതുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന്് പിരിയുമ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന നിലയിലാണ്. ഇഷാന്‍ പോറലിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് കേരളത്തിന്റെ മുന്‍ നിരയെ തകര്‍ത്തത്.
നാലിന് 51 റണ്‍സ് എന്ന നിലവിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയില്‍(12) ആയിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ പോറല്‍ അദ്ദേഹത്തെ പുറത്താക്കിയതോടെ കേരളം പ്രതിസന്ധിയിലായി. തൊട്ടുപിന്നാലെ അക്ഷയ് ചന്ദ്രനും(31) പുറത്തായതോടെ സ്‌കോര്‍ 83/6 ആയി.
എന്നാല്‍ ജലജ് സക്‌സേനയും(29) സല്‍മാന്‍ നിസാറും(6) ചേര്‍ന്ന് കേരളത്തെ 100 റണ്‍സ് കടത്തി. മഴ മൂലം ആദ്യ രണ്ട് ദിവസങ്ങളിലും കളി മുടങ്ങിയതിനാല്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടേണ്ടത് അത്യാവശ്യമാണ്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയാലെ കേരളത്തിന് പോയന്റ് പട്ടികയില്‍ മുന്നേറാനാകാവു.
രണ്ടാം ദിനം ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ചയാണ് കേരളം നേരിട്ടത്.
രോഹന്‍ കുന്നുമ്മല്‍(23), ബാബ അപരാജിത്(0), വത്സല്‍ ഗോവിന്ദ്(5), ആദിത്യ സര്‍വ്വതെ(5) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായത് കേരളത്തെ 38/4 എന്ന നിലയിലെത്തിച്ചു. അവിടെ നിന്നാണ് കേരളം തിരിച്ചുവരാന്‍ ശ്രമിക്കുന്നത്.