For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പന്തിന്റെ പരിക്ക് ഗുരുതരമാണോ? നിര്‍ണായക വിവരങ്ങളുമായി രോഹിത്ത് ശര്‍മ്മ

11:18 PM Oct 17, 2024 IST | admin
UpdateAt: 11:18 PM Oct 17, 2024 IST
പന്തിന്റെ പരിക്ക് ഗുരുതരമാണോ  നിര്‍ണായക വിവരങ്ങളുമായി രോഹിത്ത് ശര്‍മ്മ

ബെംഗളൂരു ടെസ്റ്റിനിടെ റിഷഭ് പന്തിന് പരിക്കേറ്റതിനെക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിശദീകരണം നല്‍കി. ഒന്നാം ദിവസത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത്ത് ഇക്കാര്യം വിശദീകരിച്ചത്.

രവീന്ദ്ര ജഡേജയുടെ പന്ത് റിഷഭിന്റെ കാല്‍മുട്ടിലെ ചിരട്ടയിലാണ് ഇടിച്ചതെന്ന് രോഹിത് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പത്തെ കാറപകടത്തില്‍ ശസ്ത്രക്രിയ നടത്തിയ ഇടതുകാലിന്റെ മുട്ടിലാണ് പന്ത് കൊണ്ടത്.

Advertisement

പന്ത് കൊണ്ട ഉടന്‍ തന്നെ നീര് വന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് റിഷഭ് പന്ത് ഗ്രൗണ്ട് വിട്ടതത്രെ. ശസ്ത്രക്രിയ ചെയ്ത കാലായതിനാല്‍ റിസ്‌ക് എടുക്കാന്‍ പന്ത് തയ്യാറായില്ലെന്നും രോഹിത് വ്യക്തമാക്കി.

വിശ്രമത്തിലൂടെ നീര് മാറുമെന്നും പന്ത് നാളെ കളിക്കുമെന്നുമാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.

Advertisement

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ പന്തിന്റെ സാന്നിധ്യം നിര്‍ണായകമാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ പന്ത് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

Advertisement
Advertisement