For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രോമഞ്ചാം അങ്ങേയറ്റം, ബ്രണ്ടന്‍ കിംഗിന്റെ ഈ ക്യാച്ചിനെ എന്ത് വിശേഷിപ്പിക്കണം

10:18 AM Nov 07, 2024 IST | Fahad Abdul Khader
Updated At - 10:18 AM Nov 07, 2024 IST
രോമഞ്ചാം അങ്ങേയറ്റം  ബ്രണ്ടന്‍ കിംഗിന്റെ ഈ ക്യാച്ചിനെ എന്ത് വിശേഷിപ്പിക്കണം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സാഹസിക ക്യാച്ചുമായി വിന്‍ഡീസ് താരം ബ്രണ്ടന്‍ കിംഗ്. ഇംഗ്ലീഷ് താരം ഫില്‍ സാള്‍ട്ടിനെ പുറത്താക്കാന്‍ ആണ് ബ്രണ്ടന്‍ കിങ് അതി സാഹസികമായ ഡൈവിങ് ക്യാച്ച് നടത്തിയത്. മത്സരം നേരിട്ട് കണ്ട കാണികളെ ത്രസിപ്പിക്കുന്ന നിമിഷമായി ഇത് മാറി.

ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോള്‍ 41-ാം ഓവറില്‍ മാത്യു ഫോര്‍ഡ് എറിഞ്ഞ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച സാള്‍ട്ടിനെയാണ് കിങ് പറന്നുവന്ന് പിടികൂടിയത്. ബൗണ്ടറിയിലേക്ക് ഡൈവ് ചെയ്ത് പന്ത് പിടിച്ച കിങ്, താന്‍ വീഴുമെന്ന് മനസിലാക്കി അത് അല്‍സാരി ജോസഫിന് അവസരോചിതമായി കൈമാറുകയായിരുന്നു.

Advertisement

സാള്‍ട്ടിന്റെ (74) വിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് തകര്‍ന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഫില്‍ സാള്‍ട്ടിന്റെയും വില്‍ ജാക്ക്സിന്റെയും (51) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ നേടിയത്്. എന്നാല്‍ മാത്യു ഫോര്‍ഡിന്റെ മൂന്ന് വിക്കറ്റ് പ്രകടനം വിന്‍ഡീസിനെ കളിയില്‍ നിലനിര്‍ത്തി.

മറുപടി ബാറ്റിംഗില്‍ ബ്രാന്‍ഡന്‍ കിംഗിന്റെ (102) കീസി കാര്‍ട്ടിയുടെ (128*) തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ആണ് വിന്‍ഡീസ് എളുപ്പത്തില്‍ ലക്ഷ്യം മറികടന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 209 റണ്‍സിന്റെ മാമോത്ത് കൂട്ടുകെട്ടുണ്ടാക്കിയതാണ് വിന്‍ഡീസിന്റെ വിജയം ഉറപ്പിച്ചത്.

Advertisement

ഏകദിനത്തില്‍ കിംഗിന്റെ രണ്ടാമത്തെ സെഞ്ച്വറിയും കാര്‍ട്ടിയുടെ ആദ്യ സെഞ്ച്വറിയുമാണിത്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മാത്യു ഫോര്‍ഡിനെ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുത്തു. ഈ വിജയത്തോടെ വിന്‍ഡീസ് പരമ്പര 2-1ന് കൈക്കലാക്കി.

Advertisement
Advertisement