വന്‍ ചതിയ്ക്കിരയായി രാഹുല്‍, ഇത് മാപ്പര്‍ഹിക്കാത്ത തെറ്റ്, വിവാദം കത്തുന്നു
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിന്റെ തുടക്കം തന്നെ വിവാദത്തില്‍. ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ പുറത്താകലാണ് വിവാദമായിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നോട്ടൗട്ട് എന്ന് തോന്നിച്ചിടത്ത് നിന്ന് രാഹുല്‍ പുറത്താകണെന്ന് മൂന്നാം അമ്പയര്‍ വിദിച്ചത്.
ഓസ്‌ട്രേലിയയുടെ കോട്ട് ബിഹൈന്‍ഡ് അപ്പീലില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ രാഹുലിനെ നോട്ടൗട്ട് വിധിച്ചു. എന്നാല്‍, ഓസ്‌ട്രേലിയ റിവ്യൂ ആവശ്യപ്പെട്ടപ്പോള്‍ തേര്‍ഡ് അമ്പയര്‍ തീരുമാനം തിരുത്തി. അള്‍ട്രാ എഡ്ജില്‍ ഒരു സ്‌പൈക്ക് കാണിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് തേര്‍ഡ് അമ്പയര്‍ വിധിച്ചത്. എന്നാല്‍, പന്ത് ബാറ്റിലല്ല പാഡിലാണ് തട്ടിയതെന്നാണ് ദൃശ്യങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്.
ഫ്രണ്ട് ഓണ്‍ ആംഗിള്‍ ആവശ്യപ്പെട്ടെങ്കിലും, അ്ത് ലഭിച്ചില്ല. ഇതോടെ തേര്‍ഡ് അമ്പയര്‍ക്ക് സ്റ്റമ്പിന് പിന്നിലെ അവ്യക്തമായ ആംഗിളില്‍ നിന്ന് തീരുമാനമെടുക്കേണ്ടി വന്നു.
അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ രാഹുല്‍ നിരാശനായി കാണപ്പെട്ടു. പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. സാധാരണയായി, തേര്‍ഡ് അമ്പയര്‍ക്ക് ലഭിക്കുന്ന തെളിവുകള്‍ അവ്യക്തമാണെങ്കില്‍, ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം നിലനിര്‍ത്തുകയാണ് പതിവ്. എന്നാല്‍, രാഹുലിന്റെ കാര്യത്തില്‍ അതുണ്ടായില്ല എന്നത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.
മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്നതിനിടേയാണ് രാഹുല്‍ പുറത്തായത്. 74 പന്തില്‍ നിന്ന് 26 റണ്‍സാണ് രാഹുല്‍ നേടിയത്.മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എന്ന നിലയിലാണ്.