പൂജാരയേയും രഹാനയേയും ഒഴിവാക്കിയ പോലെ അയാളെയും പുറത്താക്കിയേക്കും, സ്വന്തത്തോട് നീതി ചെയ്യാത്ത പ്രതിഭ
സല്‍മാന്‍ മുഹമ്മദ് ശുഹൈബ്
ഒരുപാട് കഴിവും വാരിക്കോരി അവസരവും ബാക്കിങ്ങും കിട്ടിയിട്ടും സ്വന്തം പ്രതിഭയോട് തീരെ നീതി പുലര്‍ത്താന്‍ കഴിയാതിരിക്കുന്ന കാര്യത്തില്‍ നിലവില്‍ രാഹുലിന് ഒരു എതിരാളി ലോക ക്രിക്കറ്റില്‍ തന്നെ ഉണ്ടാവില്ല While he has done really well in ODI cricket, his stats in test cricket particularly in last 2 years is nothing short of pathetic-
90 ഇന്നിങ്‌സിനു ശേഷം കരിയര്‍ ആവറേജ് 33 ഉള്ള വേറെ ഏത് top ഓര്‍ഡര്‍ ബാറ്റര്‍ നിലവില്‍ ഏതെങ്കിലും ടീമില്‍ ഫസ്റ്റ് ചോയി സ്സെലക്ഷന്‍ ആവുമോ എന്ന് അറിയില്ല.. 2022 മുതല്‍ 21 ഇന്നിങ്‌സില്‍ 25 ആണ് ആവേറേജ് ഒരു കാലത്ത് 7 consecutive ഇന്നിങ്‌സുകളില്‍ 50+ സ്‌കോര്‍ നേടിയ കളിക്കാരന്‍ ആണെന്ന് ഓര്‍ക്കണം!
കോഹ്ലിയുടെയും രോഹിത്തിന്റെയും കീഴില്‍ പരമാവധി ബാക്കിങ് കിട്ടിയിട്ടും റെഗുലര്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ ഓവര്‍സീസില്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ അവസരം നല്‍കുന്ന തരത്തില്‍ മാനേജ്‌മെന്റ് സപ്പോര്‍ട്ട് ചെയ്തിട്ടും തിരികെ കാര്യമായിട്ട് ഒന്നും നല്‍കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല..
ഇതിനേക്കാള്‍ ബെറ്റര്‍ സ്്റ്റാറ്റ്‌സ് ഉണ്ടായിട്ടും പൂജാരയില്‍ നിന്നും രഹാനെയില്‍ നിന്നും മൂവ് ഓണ്‍ ചെയ്തത് പോലെയൊരു ഡിസിഷന്‍ മാനേജ്‌മെന്റ് ഉടനെ എടുക്കാനുള്ള സാധ്യത വളരെ അധികമാണ്