Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

വനിത ക്രിക്കറ്റിലെ കെഎല്‍ രാഹുല്‍, മന്ദാനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ക്രിക്കറ്റ് ലോകം

02:30 PM Oct 14, 2024 IST | admin
Updated At : 02:30 PM Oct 14, 2024 IST
Advertisement

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ തുടര്‍ച്ചയായ മോശം പ്രകടനം ആരാധകരെ നിരാശയുടെ അങ്ങേയറ്റത്ത് എത്തിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയ്ക്കെതിരായ അതി നിര്‍ണായക മത്സരത്തില്‍ വെറും ആറ് റണ്‍സ് എടുത്ത് പുറത്തായതോടെ മന്ദാനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം കനക്കുകയാണ്.

Advertisement

'ഇന്ത്യന്‍ വനിതാ ടീമിലെ കെ എല്‍ രാഹുല്‍' എന്നാണ് മന്ദാനയെ ഒരു വിഭാഗം ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ രാഹുല്‍ കാഴ്ചവച്ച മന്ദഗതിയിലുള്ള ഇന്നിംഗ്സുമായാണ് മന്ദാനയുടെ പ്രകടനം താരതമ്യം ചെയ്യപ്പെടുന്നത്.

ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം മന്ദാനയുടെയും രാഹുലിന്റെയും മോശം പ്രകടനമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനപ്പെട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇരുവര്‍ക്കും കഴിയുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Advertisement

മന്ദാനയുടെ ഈ മോശം ഫോം ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണ്. ടൂര്‍ണമെന്റില്‍ മുന്നേറണമെങ്കില്‍ മന്ദാന ഫോം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്.

നിലവില്‍ ഇന്ത്യ ടി20 ലോകകപ്പില്‍ പുറത്താകലിന്റെ വക്കിലാണ്. ഓസ്‌ട്രേലിയക്കെതിരെ അതി നിര്‍ണ്ണായക മത്സരത്തില്‍തോറ്റതോടെ ഇന്ന് നടക്കുന്ന പാകിസ്ഥാന്‍- ന്യൂസിന്‍ഡ് മത്സര ഫലം ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ടൂര്‍ണമെന്റിലെ ഭാവി.

Advertisement
Next Article