For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രാഹുല്‍ എന്തുകൊണ്ടിങ്ങനെയായി! ലഖ്‌നൗ ടീം വിടാനുളള കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ താരം

06:26 AM Nov 12, 2024 IST | Fahad Abdul Khader
UpdateAt: 06:26 AM Nov 12, 2024 IST
രാഹുല്‍ എന്തുകൊണ്ടിങ്ങനെയായി  ലഖ്‌നൗ ടീം വിടാനുളള കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ താരം

ഐപിഎല്‍ ടീമുകള്‍ ക്രിക്കറ്റ് താരങ്ങളുടെ മാനസികാരോഗ്യം എങ്ങനെ തകര്‍ക്കുമെന്നതിന് ഏറ്റവും പുതിയ അനുഭവമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിട്ടതിന് പിന്നിലെ കാരണം രാഹുല്‍ വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീമിനെ നയിച്ച രാഹുലിനെ 2025 സീസണിന് മുന്നോടിയായി ടീം നിലനിര്‍ത്തിയില്ല. ലഖ്നൗവിന് താരത്തെ നിലനിര്‍ത്താന്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും രാഹുല്‍ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ചു.

Advertisement

സ്വാതന്ത്ര്യമാണ് ലക്ഷ്യം

തന്റെ കളി കളിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യമുള്ളതിനാലാണ് ടീം വിട്ടതെന്ന് രാഹുല്‍ വ്യക്തമാക്കി. 'എനിക്ക് പുതിയൊരു തുടക്കം വേണം. കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ടീമിനൊപ്പം ചേരാനാണ് ആഗ്രഹം. അവിടെ ടീമിന്റെ അന്തരീക്ഷം എന്നെ കൂടുതല്‍ റിലാക്‌സ് ആക്കിയേക്കാം,' രാഹുല്‍ പറഞ്ഞു.

ഫോം തിരിച്ചുപിടിക്കണം

കുറച്ച് കാലമായി ഫോംഔട്ടാണെന്നും ഒരു കളിക്കാരന്‍ എന്ന നിലയില്‍ താന്‍ എവിടെയാണ് നില്ക്കുന്നതെന്ന് അറിയാമെന്നും തിരിച്ചുവരാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും രാഹുല്‍ പറഞ്ഞു. ഈ ഐപിഎല്‍ സീസണില്‍ പുതിയൊരു തുടക്കം ആഗ്രഹിക്കുന്ന രാഹുലിന്റെ ലക്ഷ്യം ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തുക എന്നതാണ്.

Advertisement

ബിജിടിയില്‍ ഓപ്പണിംഗ്?

ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് രാഹുല്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ രാഹുല്‍ ഓപ്പണറായേക്കും. ഓസ്‌ട്രേലിയ എ ടീമിനെതിരെ ഇന്ത്യക്ക് എയ്ക്ക് വേണ്ടി രാഹുല്‍ ഓപ്പണറായെങ്കിലും രണ്ട് ഇന്നിംഗ്‌സിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

ലേലത്തില്‍ താരമാകും

നവംബര്‍ 24, 25 തീയതികളില്‍ നടക്കുന്ന മെഗാ താരലേലത്തില്‍ കെ.എല്‍ രാഹുല്‍ താരമാകുമെന്ന് ഉറപ്പാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നീ ടീമുകള്‍ രാഹുലിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Advertisement

Advertisement