രാഹുലിന് കരിയര്‍ എന്‍ഡ് തന്നെ, ബോംബ് ഷെല്‍ നടത്തി രോഹിത്ത്
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം, പൂനെയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 24) ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സൂചന നല്‍കി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നുരോഹിത്ത്.
പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് അഹമ്മദാണ് ആദ്യ ടെസ്റ്റില്‍ കളിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യനായ സര്‍ഫറാസ്, രണ്ടാം ഇന്നിംഗ്‌സില്‍ 150 റണ്‍സ് നേടി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കുറിച്ചു. രണ്ടാം ടെസ്റ്റിനായി ഗില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായി രോഹിത് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍, സര്‍ഫറാസിനെയോ കെ.എല്‍ രാഹുലിനെയോ ഒഴിവാക്കിയേക്കാം.
രാഹുല്‍, ഗില്‍, സര്‍ഫറാസ് എന്നിവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ടീമിലെ എല്ലാവര്‍ക്കും അവരുടെ കരിയറിലെ സ്ഥാനവും ചെയ്യേണ്ട കാര്യങ്ങളും അറിയാമെന്ന് രോഹിത് പറഞ്ഞു.
'ഓരോ മത്സരത്തിനും ശേഷവും ഞാന്‍ കളിക്കാരുമായി വ്യക്തിപരമായി സംസാരിക്കാറില്ല. അവര്‍ക്ക് അവരുടെ കരിയറിലെ സ്ഥാനവും ടീമിന്റെ സാഹചര്യവും അറിയാം. ഒരു മത്സരത്തിന്റെയോ പരമ്പരയുടെയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ മനസ്ഥിതി മാറ്റില്ല,' രോഹിത് പറഞ്ഞു.
'അവസരം ലഭിക്കുന്ന ഏതൊരാളും മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കണം. ഞങ്ങള്‍ എപ്പോഴും സംസാരിക്കുന്ന ലളിതമായ സന്ദേശമാണിത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിന് ഇനി ടീമിലിടം ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് രോഹിത്തിന്റെ തുറന്ന് പറച്ചില്‍.
ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന് പുറത്തായ ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും, 1988 ന് ശേഷം ഇന്ത്യയിലെ ആദ്യ ടെസ്റ്റ് വിജയം ന്യൂസിലന്‍ഡ് സ്വന്തമാക്കി. 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനായി വില്‍ യങ് (48), രചിന്‍ രവീന്ദ്ര (39) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ജസ്പ്രീത് ബുംറ (2/29) ഇന്ത്യയ്ക്കായി പൊരുതിയെങ്കിലും വിജയം ന്യൂസിലന്‍ഡിനൊപ്പം നിന്നു.