പെർത്തിലെ ആ മാസ്റ്റർ ക്ലാസ്സ് വെറുതെയായില്ല ; റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തി കിംഗ് കോഹ്ലി
പെർത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നേടിയ മികച്ച സെഞ്ച്വറിക്ക് ശേഷം സ്റ്റാർ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ മുന്നേറി. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ കോഹ്ലി 143 പന്തിൽ പുറത്താവാതെ 100* റൺസ് നേടി ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചിരുന്നു.16 മാസങ്ങൾ നീണ്ട സെഞ്ച്വറി വരൾച്ചയ്ക്കും താരം ഇതോടെ അറുതി വരുത്തി.
മികച്ച സെഞ്ച്വറിക്ക് ശേഷം, കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ മുന്നേറി 13-ാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 93 റൺസ് മാത്രം നേടിയ കോഹ്ലി 22-ാം സ്ഥാനത്തായിരുന്നു. പെർത്തിലെ മാസ്റ്റർക്ലാസിന് ശേഷം, കോഹ്ലിക്ക് ഇപ്പോൾ 689 റേറ്റിംഗ് പോയിന്റുകളുണ്ട്. പരമ്പര പുരോഗമിക്കുമ്പോൾ കൂടുതൽ മുന്നേറി ആദ്യ പത്തിലെത്താൻ കോഹ്‌ലിക്ക് കഴിയുമെന്നാണ് വിശ്വാസം.
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ്
ജോ റൂട്ട് (ഇംഗ്ലണ്ട്) - സ്ഥാനം: 1, റേറ്റിംഗ്: 903
യശസ്വി ജയ്‌സ്വാൾ (ഇന്ത്യ) - സ്ഥാനം: 2, റേറ്റിംഗ്: 825
കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്) - സ്ഥാനം: 3, റേറ്റിംഗ്: 804
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്) - സ്ഥാനം: 4, റേറ്റിംഗ്: 778
ഡാരിൽ മിച്ചൽ (ന്യൂസിലൻഡ്) - സ്ഥാനം: 5, റേറ്റിംഗ്: 743
ഋഷഭ് പന്ത് (ഇന്ത്യ) - സ്ഥാനം: 6, റേറ്റിംഗ്: 736
സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) - സ്ഥാനം: 7, റേറ്റിംഗ്: 726
സൗദ് ഷക്കീൽ (പാകിസ്ഥാൻ) - സ്ഥാനം: 8, റേറ്റിംഗ്: 724
കമിന്ദു മെൻഡിസ് (ശ്രീലങ്ക) - സ്ഥാനം: 9, റേറ്റിംഗ്: 716
ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ) - സ്ഥാനം: 10, റേറ്റിംഗ്: 713
ബെൻ ഡക്കറ്റ് (ഇംഗ്ലണ്ട്) - സ്ഥാനം: 11, റേറ്റിംഗ്: 701
ഉസ്മാൻ ഖവാജ (ഓസ്ട്രേലിയ) - സ്ഥാനം: 12, റേറ്റിംഗ്: 694
വിരാട് കോഹ്ലി (ഇന്ത്യ) - സ്ഥാനം: 13, റേറ്റിംഗ്: 689
ജസ്പ്രീത് ബുംറ വീണ്ടും ഒന്നാമത്
കോഹ്ലിക്കൊപ്പം, യുവ ബാറ്റിംഗ് താരം യശസ്വി ജയ്‌സ്വാളും പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ 161 (297) റൺസ് നേടിയ ശേഷം റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനത്തെത്തി. 903 റേറ്റിംഗ് പോയിന്റുമായി ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു.
പെർത്ത് ടെസ്റ്റിൽ പ്ലെയർ ഓഫ് ദ മാച്ച് പ്രകടനം കാഴ്ചവെച്ച (8/72) ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയെ മറികടന്നാണ് ബുംറ ഒന്നാമതെത്തിയത്. ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷവും, പിന്നീട് സെപ്റ്റംബറിൽ ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് ശേഷവും ബുംറ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.