For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വിരാട് കോഹ്ലി, അഭ്യര്‍ത്ഥന തള്ളി

10:05 AM Jan 28, 2025 IST | Fahad Abdul Khader
Updated At - 10:06 AM Jan 28, 2025 IST
ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വിരാട് കോഹ്ലി  അഭ്യര്‍ത്ഥന തള്ളി

നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി തയ്യാറെടുക്കുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ആവേശകരമായ വാര്‍ത്ത. ജനുവരി 30 ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ റെയില്‍വേയ്ക്കെതിരായ നിര്‍ണായക ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് കോഹ്ലി കളിക്കുക.

എന്നാല്‍ രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഡല്‍ഹി ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാമോയെന്ന അഭ്യര്‍ത്ഥന കോഹ്ലി നിരസിച്ചു. ടീം ഡൈനാമിക്സുമായി പരിചിതമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോഹ്ലി ക്യാപ്റ്റന്‍സി നിരസിച്ചത്.

Advertisement

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റ് ക്രിക്‌ബ്ലോഗറിന്റെ റിപ്പോര്‍ട്ട് പ്രകാരം, ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സമാനമായ കാരണങ്ങളാല്‍ ക്യാപ്റ്റന്‍സി നിരസിച്ച ഋഷഭ് പന്തിന്റെ പാത പിന്തുടരുകയാണ് കോഹ്ലി. ഇതോടെ പതിവ് ക്യാപ്റ്റന്‍ ആയുഷ് ബഡോണി ഡല്‍ഹിയെ നയിക്കും.

2012 ന് ശേഷം ആദ്യമായാണ് കോഹ്ലി രഞ്ജിയില്‍ കളിക്കുന്നത്. മികച്ച കളിക്കാരെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി പങ്കെടുപ്പിക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന്റെ ഭാഗമായാണ് കോഹ്ലിയുടെ ഈ തിരിച്ചുവരവ്.

Advertisement

Advertisement