പന്തിനേക്കാള്‍ നിരാശ മറ്റുളളവര്‍ക്കായിരുന്നു, കളിയിലെ ഏറ്റവും ഹൃദയം തകര്‍ത്ത നിമിഷം
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലാദ്യ ഇന്നിംഗ്‌സിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയുടെ തിരിച്ചുവരവിന് കരുത്തേകിയത് സര്‍ഫറാസ് ഖാന്റെ സെഞ്ച്വറിയും റിഷഭ് പന്തിന്റെ 99 റണ്‍സുമായിരുന്നു. വെറും 46 റണ്‍സിന് ഓള്‍ ഔട്ടായ ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യയ്ക്ക് പന്തിന്റെ ഇന്നിംഗ്‌സ് ഒരു സെഞ്ച്വറി നേട്ടത്തേക്കാളും വിലപ്പെട്ടതായി മാറി.
99 റണ്‍സില്‍ പുറത്തായപ്പോള്‍ ഡ്രസ്സിംഗ് റൂമിലെ നിരാശ ഈ ഇന്നിംഗ്‌സിന്റെ പ്രാധാന്യം വെളിപ്പെടുത്തി. പന്ത് പുറത്തായപ്പോള്‍ ഡ്രസ്സിംഗ് റൂമിലുള്ളവരെല്ലാം തലയില്‍ കൈവെച്ചു. രവീന്ദ്ര ജഡേജ മുഖം പൊത്തി.
നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന കെ.എല്‍. രാഹുല്‍ ബാറ്റുമായി കുനിഞ്ഞിരുന്നു. ആവേശഭരിതരായിരുന്ന ആരാധകര്‍ പോലും ഒരു നിമിഷം നിശബ്ദരായിപ്പോയി.
എന്നാല്‍ പിന്നീട് അവര്‍ കയ്യടിച്ച് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് യാത്രയയപ്പ് നല്‍കി. പന്ത് 9 ഫോറും 5 സിക്‌സറുകളുമായി 99 റണ്‍സ് നേടി. സര്‍ഫറാസ് ഖാന്‍ 195 പന്തില്‍ 18 ഫോറും 3 സിക്‌സറുകളുമായി 150 റണ്‍സ് നേടി. മത്സരത്തില്‍
ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സില്‍ 402 റണ്‍സ് നേടിയിരുന്നു. രചിന്‍ രവീന്ദ്ര 134 റണ്‍സുമായി ടോപ് സ്‌കോറര്‍.