രോഹിത്തും കോഹ്ലിയും എ+ കരാര്‍ നിലനിര്‍ത്തും, ശ്രേയസ് തിരിച്ചെത്തുന്നു, ഇഷാന്‍ പുറത്ത് തന്നെ
ഇന്ത്യന്‍ താരങ്ങള്‍ക്കുളള ഈ വര്‍ഷത്തെ ബിസിസിഐ സെന്‍ട്രല്‍ കരാറിനെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം ടി20ഐ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ബിസിസിഐയുടെ എ+ കരാര്‍ നിലനിര്‍ത്തും. രോഹിതും വിരാടും മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുന്നില്ലെങ്കിലും, മുതിര്‍ന്ന കളിക്കാരെന്ന നിലയില്‍ അവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് അവരെ കേന്ദ്ര കരാറില്‍ നിന്ന് തരംതാഴ്ത്താട്ടതെന്ന് ഒരു ബിസിസിഐ ഉറവിടം ടൈംസ് നൗവിനോട് പറഞ്ഞു.
അതേസമയം, 2023-24 സീസണില്‍ കേന്ദ്ര കരാര്‍ നഷ്ടപ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് മുംബൈയ്ക്കായി രഞ്ജി ട്രോഫി മത്സരം കളിയ്ക്കാന്‍ വിസമ്മതിച്ചതിനാണ് ശ്രേയസിനെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്താക്കിയത്.
എന്നാല്‍ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ ശ്രേയസ് അയ്യര്‍ പ്രധാന പങ്കുവഹിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 243 റണ്‍സാണ് ശ്രേയസ് അടിച്ചുകൂട്ടിയത്.
ഇഷാന്‍ കിഷന്റെ കാത്തിരിപ്പ് തുടരുന്നു
ശ്രേയസിനൊപ്പം ഇഷാന്‍ കിഷനും കരാര്‍ നഷ്ടപ്പെട്ടെങ്കിലും, കേന്ദ്ര കരാര്‍ തിരികെ ലഭിക്കാനുള്ള കാത്തിരിപ്പ് തുടരും. 2024-25 സീസണിലെ ഏറ്റവും പുതിയ കേന്ദ്ര കരാറുകളില്‍ കിഷാനെ ഉള്‍പ്പെടുത്തില്ല. 2023 നവംബര്‍ മുതല്‍ കിഷന്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പാതിവഴിയില്‍ ഇന്ത്യയിലേക്ക് മടങ്ങിയതാണ് ഇഷാന്‍ കിഷന് തിരിച്ചടിയായത്. മാത്രമല്ല 2023-24 ആഭ്യന്തര സീസണ്‍ മുഴുവനും ഇഷാന്‍ കിഷന്‍ ഒഴിവാക്കിയിരുന്നു.
'കേന്ദ്ര കരാറുകളിലേക്ക് മടങ്ങാന്‍ അവന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷേ അവന്റെ സ്ഥാനം തിരികെ നല്‍കാന്‍ വേണ്ടത്രയൊന്നും ചെയ്തിട്ടില്ല' ഒരു ബിസിസിഐ ഉറവിടം ടൈംസ് നൗവിനോട് പറഞ്ഞു.
ബിസിസിഐ കേന്ദ്ര കരാറുകളില്‍ നിന്ന് കളിക്കാര്‍ക്ക് എത്ര രൂപ ലഭിക്കും?
- എ+ ഗ്രേഡ് കളിക്കാര്‍ - 7 കോടി രൂപ
- എ ഗ്രേഡ് കളിക്കാര്‍ - 5 കോടി രൂപ
- ബി ഗ്രേഡ് കളിക്കാര്‍ - 3 കോടി രൂപ
- സി ഗ്രേഡ് കളിക്കാര്‍ - 1 കോടി രൂപ