For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

പലരും വിരമിച്ച് പുതിയൊരു ടീം വരേണ്ട സമയമായിരിക്കുന്നു, സ്വയം കുഴിച്ച കുഴിയിലാണ് വീണിരിക്കുന്നത്

04:42 PM Oct 25, 2024 IST | Fahad Abdul Khader
UpdateAt: 10:31 AM Oct 26, 2024 IST
പലരും വിരമിച്ച് പുതിയൊരു ടീം വരേണ്ട സമയമായിരിക്കുന്നു  സ്വയം കുഴിച്ച കുഴിയിലാണ് വീണിരിക്കുന്നത്

ഷെമീന്‍ അബ്ദുല്‍ മജീദ്

ഇന്ത്യയില്‍ അണ്‍ ബീറ്റണ്‍ റെക്കോര്‍ഡ് തുടരുമ്പോളും കഴിഞ്ഞ 3- 4 വര്‍ഷങ്ങളായി എപ്പോള്‍ വേണമെങ്കിലും തിരിച്ചടിക്കാവുന്ന സ്ട്രാറ്റജിയാണ് ഈ സ്പിന്നിന് വേണ്ടി പ്രിപ്പയര്‍ ചെയ്യപ്പെടുന്ന പിച്ചുകള്‍ എന്ന് തോന്നിയിരുന്നു….

Advertisement

പ്രധാനമായും പൂജാരയുടെ പുറത്താകലും കോഹ്ലിയുടെയും രോഹിതിന്റേയും സ്പിന്നിനെതിരെയുള്ള ഗെയിം വിക്കായതും കാരണമാണ്. റീസന്റ് വിജയങ്ങളില്‍ പലപ്പോഴും റിഷഭ് പന്തും ലോവര്‍ മിഡില്‍ ഓഡറും ഉണ്ടാക്കുന്ന പാര്‍ട്ണര്‍ഷിപ്പുകളാണ് എതിര്‍ ടീമുകളേക്കാള്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയിരുന്നത്….

തങ്ങള്‍ സ്പിന്‍ കളിക്കാന്‍ മോശമാണെങ്കിലും എതിരാളികള്‍ തങ്ങളേക്കാള്‍ മോശമാകും എന്ന വിശ്വാസത്തില്‍ ആയിരുന്നു ഈ പിച്ചുകള്‍ പ്രിപ്പയര്‍ ചെയ്യപ്പെട്ടിരുന്നത്….

Advertisement

എതിര്‍ ടീമുകള്‍ കുറെ സ്പിന്നര്‍മാരെ കുത്തി നിറച്ച് വരുന്നതല്ലാതെ ഇന്ത്യക്കെതിരെ ഒരു പ്രോപ്പര്‍ സ്ട്രാറ്റജി ഇത് വരെ ഗ്രൗണ്ടില്‍ നടപ്പാക്കി കണ്ടിരുന്നില്ല. പക്ഷേ ഈ ന്യൂസിലന്റ് ടീം വ്യത്യസ്തമാണ്. സാധാരണ പല സ്പീഡുകളില്‍ ബോള്‍ ചെയ്യുന്ന അവരുടെ 3 സ്പിന്നര്‍മാര്‍ വ്യക്തമായ പ്ലാനോടെ പിച്ചിനെ പഠിച്ച് ഐഡിയല്‍ സ്പീഡില്‍ ബൗള്‍ ചെയ്യുന്നു. ലതാമിന്റെ ക്യാപ്റ്റന്‍സിയും ടോപ് നോച്ച് ആണ്….

മിക്കവാറും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പരമ്പര അടിയറവ് പറയാനുള്ള സമയമായെന്ന് തോന്നുന്നു. സ്പിന്നിനേയും സ്വിങ്ങിനേയും കളിക്കാന്‍ പറ്റാത്ത ഒരു ഇന്ത്യന്‍ നിരയെ കാണുന്നതും ആദ്യമാണ്…

Advertisement

ഇതൊരു സൂചനയാണ്. പലരും വിരമിച്ച് പുതിയൊരു ടീം വരേണ്ട സമയമായിരിക്കുന്നു…….

Advertisement