Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

നാണക്കേടിന്റെ അങ്ങേയറ്റത്ത് കോഹ്ലി, എട്ട് വര്‍ഷത്തിനിടെ ഇതാദ്യം

03:22 PM Dec 17, 2024 IST | Fahad Abdul Khader
UpdateAt: 03:23 PM Dec 17, 2024 IST
Advertisement

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ വിരാട് കോഹ്ലി വെറും മൂന്ന് റണ്‍സിന് പുറത്തായതോടെ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ചും ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍രുകയാണ്. ഗാബയിലെ ഈ പ്രകടനം അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു കഴിഞ്ഞു. തന്റെ കരിയറില്‍ ആദ്യമായി ഒരു മോശം റെക്കോര്‍ഡിന്റെ വക്കിലാണ് കോഹ്ലി.

Advertisement

കഴിഞ്ഞ 12 മാസമായി മോശം ഫോമിലൂടെ കടന്നുപോകുന്ന കോഹ്ലിയുടെ കരിയറിലെ ഒരു നിര്‍ണായക പരമ്പരയായിട്ടാണ് ഓസ്ട്രേലിയന്‍ പര്യടനത്തെ വിലയിരുത്തുന്നത്. ഈ പര്യടനത്തിന് മുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ഹോം സീരീസില്‍ കോഹ്ലിയുടെ പ്രകടനം ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായിരുന്നു.

എന്നാല്‍, പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ തന്നെ ഒരു സെഞ്ചുറി നേടിയതോടെ കോഹ്ലി തിരിച്ചുവരവിന്റെ സൂചന നല്‍കി. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം 10 വര്‍ഷത്തിനിടയില്‍ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ 20-ല്‍ നിന്ന് പുറത്തായ കോഹ്ലി സെഞ്ചുറിയുടെ ബലത്തില്‍ വീണ്ടും ആദ്യ 20-ല്‍ തിരിച്ചെത്തി. പക്ഷേ, അത് വെറും ഒരു തുടക്കം മാത്രമായി ഒതുങ്ങി.

Advertisement

ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളോടുള്ള പഴയ ദൗര്‍ബല്യം വീണ്ടും തലപൊക്കിയപ്പോള്‍ അഡ്ലെയ്ഡ് പിങ്ക് ബോള്‍ ടെസ്റ്റില്‍ 7, 11 റണ്‍സിനും ഗാബയില്‍ വെറും മൂന്ന് റണ്‍സിനും കോഹ്ലി പുറത്തായി. ഈ പുറത്താകല്‍ വലിയ ആശങ്കകള്‍ക്ക് വഴി തെളിയിച്ചു കഴിഞ്ഞു. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ അടക്കം കോഹ്ലിക്ക് പഴയ മികവ് നഷ്ടപ്പെട്ടോ എന്ന് സംശയം ഉറക്കെ പ്രകടിപ്പിക്കുകയാണ്

കോഹ്ലിയുടെ ശരാശരി എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

ബ്രിസ്ബേനിലെ ആദ്യ ഇന്നിംഗ്സിലെ പരാജയത്തെ തുടര്‍ന്ന് കോഹ്ലിയുടെ കരിയര്‍ ശരാശരി 47.9 ആയി കുറഞ്ഞു. 2016-ല്‍ ഇംഗ്ലണ്ടിനെതിരായ ഹോം സീരീസില്‍ 47.50 ആയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന ശരാശരിയാണിത്. 2019-ല്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന ശരാശരിയായ 55.10 നേടിയ കോഹ്ലിയുടെ ഇപ്പോഴത്തെ ശരാശരി വളരെ വ്യത്യസ്തമാണ്.

2016-ല്‍ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ചുറി നേടിയപ്പോഴാണ് കോഹ്ലിയുടെ ശരാശരി ആദ്യമായി 50 കടന്നത്. പിന്നീട് ആറ് വര്‍ഷത്തോളം കോഹ്ലിയുടെ ശരാശരി 50-ല്‍ നിന്ന് താഴെ പോയില്ല, എന്നാല്‍ 2022-ല്‍ ശ്രീലങ്കയ്ക്കെതിരായ ബംഗളൂരു ഡേ-നൈറ്റ് ടെസ്റ്റിന് ശേഷം, വീണ്ടും ശരാശരി 50-ല്‍ താഴേക്ക് പോവുകയും പിന്നീട് അതിലേക്ക് തിരിച്ചെത്താന്‍ സാധിക്കാതെ വരികയും ചെയ്തു.

കോഹ്ലിയുടെ മറക്കാനാവാത്ത 2024

ജൂണിലെ ടി20 ലോകകപ്പ് കിരീടനേട്ടം ഒഴിച്ചു നിര്‍ത്തിയാല്‍, എല്ലാ ഫോര്‍മാറ്റുകളിലും കോഹ്ലിക്ക് 2024 ഒരു മോശം വര്‍ഷമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 17 ഇന്നിംഗ്സുകളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടെ 376 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഗാബയിലെ മോശം പ്രകടനം 2024 ലെ അദ്ദേഹത്തിന്റെ ശരാശരി 25.06 ആയി കുറച്ചു, കുറഞ്ഞത് 10 ഇന്നിംഗ്സുകളെങ്കിലും കളിച്ച ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും മോശം ശരാശരി രേഖപ്പെടുത്തുന്നതിന്റെ വക്കിലാണ് നിലവില്‍ കോഹ്ലി. 2022 ലും കോഹ്ലി 25.06 എന്ന മോശം ശരാശരി രേഖപ്പെടുത്തിയിരുന്നു.

2022 ല്‍ ഇന്ത്യ ഏകദിന ഫോര്‍മാറ്റില്‍ അധികം കളിച്ചിട്ടില്ലെങ്കിലും, ടി20യില്‍ കോഹ്ലി 10 ഇന്നിംഗ്സുകളില്‍ 18 ശരാശരി മാത്രമാണ് നേടിയത്, കുറഞ്ഞത് 10 തവണയെങ്കിലും ബാറ്റ് ചെയ്ത ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും മോശം ശരാശരിയാണിത്.

Advertisement
Next Article