Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഹർഷിത് റാണ തീയായി; അപ്പോഴും ഓസീസിനെ രക്ഷിച്ച് കൗമാരതാരത്തിന്റെ സെഞ്ചുറി. ഇന്ത്യക്കെതിരെ ഓസീസ് ടീം വിജയലക്ഷ്യം കുറിച്ചു

01:29 PM Dec 01, 2024 IST | Fahad Abdul Khader
UpdateAt: 01:36 PM Dec 01, 2024 IST
Advertisement

കാൻബെറയിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ പ്രധാനമന്ത്രിയുടെ ഇലവൻ വാംഅപ്പ് മത്സരത്തിൽ ആതിഥേയർ 240 റൺസിന് പുറത്തായി.

Advertisement

ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ പ്രധാനമന്ത്രിയുടെ ഇലവൻ 43.2 ഓവറിൽ 240 റൺസിന് പുറത്തായി. ഓപ്പണർ സാം കോൺസ്റ്റാസ് 97 പന്തിൽ 107 റൺസുമായി തിളങ്ങിയപ്പോൾ. ജാക്ക് ക്ലേട്ടൺ 40 റൺസും, അവസാന ഓവറുകളിൽ ഹന്നോ ജേക്കബ്സ് 61 റൺസും നേടി മികച്ച പിന്തുണ നൽകി. ഇന്ത്യയ്‌ക്കുവേണ്ടി ഹർഷിത് റാണ 4 വിക്കറ്റുകൾ വീഴ്ത്തി.

കോൺസ്റ്റാസിന്റെ സെഞ്ച്വറി

19-കാരനായ സാം കോൺസ്റ്റാസ് മികച്ച പ്രകടനം കാഴ്ചവച്ചു. 97 പന്തിൽ നിന്ന് 14 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 107 റൺസാണ് അദ്ദേഹം നേടിയത്. മധ്യനിരയുടെ ദയനീയമായ തകർച്ചക്ക് ഇടയിലും ഒരറ്റത്ത് ഉറച്ചുനിന്ന യുവതാരത്തിന്റെ പ്രകടനമാണ് ഓസീസ് ടീമിനെ രക്ഷിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് മാറ്റ് റെൻഷായെ പുറത്താക്കി. തുടർന്ന് ആകാശ് ദീപ് ജെയ്ഡൻ ഗുഡ്‌വിനെയും പുറത്താക്കിയതോടെ ഓസ്‌ട്രേലിയൻ ടീം പ്രതിസന്ധിയിലായി.

Advertisement

മറുഭാഗത്ത് വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും, ഒരറ്റത്ത് ഉറച്ചുനിന്ന യുവതാരം 90 പന്തിൽ നിന്ന് 14 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം സെഞ്ച്വറി തികച്ചു. രവീന്ദ്ര ജഡേജയുടെ പന്തിൽ സിംഗിൾ നേടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 37ആം ഓവറിന്റെ അവസാന പന്തിൽ ആകാശദീപിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ യുവതാരം 107(97) റൺസ് സ്വന്തം പേരിൽ കൂട്ടിച്ചേർത്തിരുന്നു.

ഇന്ത്യയുടെ ബൗളിംഗ്

ഹർഷിത് റാണയാണ് ഇന്ത്യയ്‌ക്കുവേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 6 ഓവറിൽ 44 റൺസ് വഴങ്ങി 4 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. ആകാശ് ദീപ് രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ദ്‌ കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മൂന്ന് ഓവറുകൾ എറിഞ്ഞ നിതീഷ് കുമാർ റെഡിക്ക് വിക്കറ്റുകളൊന്നും നേടാനായില്ല.

മത്സര വിശകലനം

മഴ കാരണം ആദ്യ ദിനം മുടങ്ങിയ മത്സരം 46 ഓവറുകളായി ചുരുക്കിയിരുന്നു. കോൺസ്റ്റാസിന്റെ സെഞ്ച്വറിയാണ് പ്രധാനമന്ത്രിയുടെ ഇലവന് മികച്ച സ്കോർ നേടാൻ സഹായിച്ചത്. ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ മത്സരം ഇന്ത്യൻ ടീമിന് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള മികച്ച തയ്യാറെടുപ്പാണ്.

Advertisement
Next Article