വെബ്ലിയില്‍ ഇറ്റലിക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ച് ഇംഗ്ലീഷ് ആരാധകര്‍, നാണംകെട്ട അഴിഞ്ഞാട്ടം
യൂറോകപ്പില്‍ നാടകീയമായി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോട് പരാജയപ്പെട്ടതിന് പിന്നാലെ വെംബ്ലി സ്‌റ്റേഡിയ പരിസരത്ത് അരങ്ങേറിയത് ഇംഗ്ലീഷ് ആരാധകരുടെ അഴിഞ്ഞാട്ടം. പരാജയം സഹിക്കാനാകാതെ ഇംഗ്ലീഷ് ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയ ഇറ്റാലിയന്‍ ആരാധകരെ തെരഞ്ഞ്പിടിച്ച് ആക്രമിക്കുകയായിരുന്നു.
ആരാധകരെ ആക്രമിച്ചുവെന്ന് മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ് ആരാധകര്‍ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തു. പതാക കത്തിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ഒരാള്‍ അതില്‍ നിരന്തരം തുപ്പി. ചിലര്‍ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയില്‍ കാണാന്‍ സാധിക്കും.
https://twitter.com/nasawali_phame/status/1414381099858399234?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1414381099858399234%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Ffootball%2Fenglish-fans-attack-italians-outside-wembley-after-euro-2020-loss-822438
പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ് ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകര്‍. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ് ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്. വിജയം ഉറപ്പിച്ച അവര്‍ സ്?റ്റേഡിയത്തിന് പുറത്ത് പാര്‍ട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മത്സരം പെനാല്‍റ്റിയില്‍ തോറ്റതോടെ പ്രകോപിതരായി.
https://twitter.com/Duplicity_Skull/status/1414385188134600707?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1414385188134600707%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Ffootball%2Fenglish-fans-attack-italians-outside-wembley-after-euro-2020-loss-822438
ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകര്‍ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്റെയും തെരുവില്‍ അക്രമണം അഴിച്ചുവിടുന്നതിന്റെയും ദൃശ്യങ്ങളും വൈറലായിരുന്നു.