മെസിയുടെ ചോര കാത്ത് യമാല്‍, ഇനി ഫൈനല്‍സീമ
യൂറോപ്പില്‍ സ്‌പെയിനും ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്റീനയും കിരീടം ചൂടിയതോടെ ഫുട്‌ബോള്‍ ലോകം ഇനി കാത്തിരിക്കുന്നത് ആവേശം അണപൊട്ടുന്ന ഫൈനലിസിമയ്ക്കാണ്. മെസിയും യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന ഈ മത്സരം ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിസ്മയക്കാഴ്ചയാകുമെന്നുറപ്പ്.
ലോക ഫുട്‌ബോളിലെ രണ്ട് പ്രധാന ടീമുകള്‍ തമ്മിലുള്ള ഈ പോരാട്ടം രണ്ട് വ്യക്തികളുടെ പോരാട്ടം കൂടിയാകും. ലിയോണല്‍ മെസ്സി തന്റെ അനുഭവസമ്പത്തും മികവും കൊണ്ട് കളം നിറയുമ്പോള്‍, യുവതാരം ലാമിന്‍ യമാല്‍ തന്റെ ആരാധനാപാത്രമായ മെസ്സിയെ നേരിടുന്നതിന്റെ ആവേശത്തിലായിരിക്കും.
കഴിഞ്ഞ ഫൈനലിസിമയില്‍ അര്‍ജന്റീന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ഈ വിജയം ഖത്തര്‍ ലോകകപ്പിലെ അവരുടെ കിരീട നേട്ടത്തിന് വഴിയൊരുക്കി. ഇത്തവണത്തെ ഫൈനലിസിമയുടെ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും, 2025 ജൂണ്‍-ജൂലൈ മാസങ്ങളില്‍ മത്സരം നടക്കുമെന്നാണ് പ്രതീക്ഷ.
പ്രായം തളര്‍ത്താത്ത മെസ്സിയും പ്രായം പതിനെട്ട് പോലും തികയാത്ത ലാമിനും തമ്മിലുള്ള ഈ പോരാട്ടം ഫുട്‌ബോള്‍ ലോകത്തിന് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല