Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അയാള്‍ ഫോമിലല്ലെന്ന് പറഞ്ഞ് പറ്റിച്ചു, തുറന്നടിച്ച് റിസ്വാന്‍

05:25 PM Feb 24, 2025 IST | Fahad Abdul Khader
Updated At : 05:25 PM Feb 24, 2025 IST
Advertisement

പാകിസ്താനെതിരായ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നല്ലോ. മത്സരശേഷം ഇന്ത്യന്‍ വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍.

Advertisement

ദുബായിലെ പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയ പാകിസ്താന്റെ നായകന്‍, മത്സര ശേഷം വിരാട് കോഹ്ലിയുടെ അസാമാന്യ പ്രകടനത്തെ വാഴ്ത്തി.

കോഹ്ലിയുടെ കഠിനാധ്വാനവും അര്‍പ്പണബോധവും അതിശയകരമാണെന്ന് റിസ്വാന്‍ പറഞ്ഞു. ലോകം കോഹ്ലിയുടെ ഫോമിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടും, അദ്ദേഹം നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ ഫിറ്റ്‌നസും കളിയിലുള്ള ശ്രദ്ധയും മാതൃകാപരമാണ്. കോഹ്ലിയെ പുറത്താക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

'വിരാട് കോഹ്ലിയുടെ നൈതികതയില്‍ ഞാന്‍ തികച്ചും മതിപ്പുളവാക്കിയിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഫിറ്റ്നസിനെയും പരിശ്രമങ്ങളെയും പ്രശംസിക്കും, ആളുകള്‍ അദ്ദേഹം ഫോമിലല്ലെന്ന് പറയുന്നു, പക്ഷേ ഇന്ന് രാത്രി അദ്ദേഹം അത് അനായാസമായി ചെയ്തു' റിസ്വാന്‍ പറഞ്ഞു.

ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറുകയാണ്. ഇന്ത്യയുടെ വിജയത്തില്‍ കോഹ്ലിയുടെ സെഞ്ച്വറി നിര്‍ണായകമായി. ദുബായ് സ്റ്റേഡിയത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 43 ഓവറില്‍ വിജയം നേടി. വിരാട് കോഹ്ലി 111 പന്തില്‍ 100 റണ്‍സെടുത്തു. 43-ാം ഓവറില്‍ ബൗണ്ടറിയടിച്ചാണ് കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയതും ഇന്ത്യയുടെ വിജയ റണ്‍ നേടിയതും.

Advertisement
Next Article