Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

കോഹ്ലിയുടെ പിന്‍ഗാമി ഗില്ലല്ല, ഇന്ത്യയുടെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആ യുവതാരമെന്ന് ഇംഗ്ലണ്ട് താരം

11:04 PM Jun 09, 2025 IST | Fahad Abdul Khader
Updated At : 11:04 PM Jun 09, 2025 IST
Advertisement

ഇന്ത്യന്‍ ക്രിക്കറ്റിലെ വിരാട് കോഹ്ലി യുഗത്തിന് ശേഷം ആര് എന്ന ചോദ്യം കായിക ലോകത്ത് സജീവമായി ചര്‍ച്ചയാവുകയാണ്. രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കലിന് ശേഷം ശുഭ്മാന്‍ ഗില്‍ നായകനായി എത്തുന്ന പുതിയ കാലഘട്ടത്തില്‍, കോഹ്ലിയുടെ പകരക്കാരന്‍ ആരെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Advertisement

കഴിഞ്ഞ 12 വര്‍ഷക്കാലം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ നാലാം നമ്പര്‍ സ്ഥാനം ഭദ്രമായി കാത്ത കോഹ്ലിയുടെ വിടവ് നികത്താന്‍ പുതിയ നായകന്‍ ശുഭ്മാന്‍ ഗില്ലിന് സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാല്‍, ഈ സ്ഥാനത്തേക്ക് ഗില്ലിനെക്കാള്‍ യോഗ്യന്‍ ഇന്ത്യക്കായി ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഒരു യുവതാരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍.

ഗില്ലിനെ തള്ളി, സായി സുദര്‍ശനെ വാഴ്ത്തി പനേസര്‍

Advertisement

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പുകളിലൊന്ന് യുവതാരം സായി സുദര്‍ശന്റേതായിരുന്നു. കഴിഞ്ഞ ആഭ്യന്തര സീസണിലെ മിന്നും പ്രകടനവും, ഐപിഎല്‍ 2025-ല്‍ ഓറഞ്ച് ക്യാപ്പ് നേടിയ തകര്‍പ്പന്‍ ഫോമും താരത്തിന് തുണയായി. ഇതിനെല്ലാമുപരി, കഴിഞ്ഞ വര്‍ഷം സറേയ്ക്ക് വേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചപ്പോള്‍ സെഞ്ച്വറി നേടിയ ചരിത്രവും സായിക്കുണ്ട്. ഇത് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ താരത്തിന് സാധിക്കുമെന്നതിന്റെ വലിയ തെളിവാണ്.

ഇന്‍സൈഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ സായി സുദര്‍ശന്‍ ആയിരിക്കുമെന്നും, കോഹ്ലിയുടെ നാലാം നമ്പര്‍ സ്ഥാനം ഏറ്റെടുക്കാന്‍ താരത്തിന് കഴിയുമെന്നും പനേസര്‍ ഉറപ്പിച്ചു പറയുന്നു.

'ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ മികച്ച യുവതാരങ്ങളുണ്ട്. അതിലൊരാള്‍ സറേയിലെ എന്റെ സഹതാരം കൂടിയായ സായി സുദര്‍ശനാണ്. അവന്‍ വളരെ ആക്രമണകാരിയായ, നിര്‍ഭയനായ കളിക്കാരനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിലും സറേയ്ക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് സായി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകാനും, വിരാട് കോഹ്ലി വഹിച്ചിരുന്ന നാലാം നമ്പര്‍ സ്ഥാനം ഏറ്റെടുക്കാനും അവന് കഴിയുമെന്ന് ഞാന്‍ കരുതുന്നു,' പനേസര്‍ പറഞ്ഞു.

വൈകിയെത്തിയ സായി

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിന്റെ രണ്ടാം മത്സരത്തില്‍ കളിപ്പിച്ച്, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി നേരത്തെ പൊരുത്തപ്പെടാന്‍ സായിക്ക് അവസരം നല്‍കാനായിരുന്നു ബിസിസിഐയുടെ ആദ്യ പദ്ധതി. എന്നാല്‍, ഐപിഎല്ലില്‍ സായി പ്രതിനിധീകരിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലേക്ക് മുന്നേറിയതിനാല്‍ താരത്തിന്റെ ഇംഗ്ലണ്ടിലേക്കുള്ള യാത്ര വൈകുകയായിരുന്നു. ശനിയാഴ്ച മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടിലെത്തിയ താരം, ഞായറാഴ്ച ലോര്‍ഡ്സില്‍ ടീമിനൊപ്പം ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്തു.

കോഹ്ലിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണം

ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ ഇന്ത്യന്‍ ടീം വിരാട് കോഹ്ലിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണമെന്നും പനേസര്‍ അഭ്യര്‍ത്ഥിച്ചു. 'വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച രീതി, അതേ തീവ്രതയോടെയും ആവേശത്തോടെയും യുവ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
Next Article