For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഓസീസ് പര്യടനം ത്രിമൂര്‍ത്തികള്‍ക്ക് നിര്‍ണ്ണായകം, ഗംഭീര്‍-രോഹിത്ത്-കോഹ്ലി കൂട്ടത്തിന് ലാസ്റ്റ് ബസ്

06:00 PM Oct 28, 2024 IST | Fahad Abdul Khader
UpdateAt: 06:00 PM Oct 28, 2024 IST
ഓസീസ് പര്യടനം ത്രിമൂര്‍ത്തികള്‍ക്ക് നിര്‍ണ്ണായകം  ഗംഭീര്‍ രോഹിത്ത് കോഹ്ലി കൂട്ടത്തിന് ലാസ്റ്റ് ബസ്

ടി20 ലോകകിരീടവും തുടര്‍ച്ചയായ ടി20 പരമ്പര വിജയങ്ങളും നേടിയെങ്കിലും ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ല. ന്യൂസിലന്‍ഡിനോട് നാട്ടില്‍ തന്നെ ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞതോടെ ടീമിനെതിരെയുള്ള വിമര്‍ശനം രൂക്ഷമാണ്. 12 വര്‍ഷത്തെ ടെസ്റ്റ് പരമ്പരകളിലെ അപരാജിത കുതിപ്പിനാണ് ഇതോടെ തിരശ്ശീല വീണത്.

ടീമിന്റെ ആക്രമണോത്സുക സമീപനമാണ് വിമര്‍ശന വിധേയമാകുന്ന പ്രധാന ഘടകം. ടി20 ശൈലിയില്‍ ടെസ്റ്റ് കളിക്കുന്നത് തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന താരങ്ങള്‍ അഭിപ്രായപ്പെടുന്നു.

Advertisement

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തോല്‍വിയും ന്യൂസിലന്‍ഡിനോടുള്ള തുടര്‍ച്ചയായ ടെസ്റ്റ് പരാജയങ്ങളും ടീമിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ബെംഗളൂരു ടെസ്റ്റിലെ ടോസ് തീരുമാനവും തിരിച്ചടിയായി.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ ഫോം ഇടിവും ടീമിനെ ബാധിക്കുന്നുണ്ട്. കിവീസ് ബാറ്റര്‍മാര്‍ സ്പിന്‍ ബൗളിംഗിനെതിരെ മികച്ച തന്ത്രങ്ങള്‍ പയറ്റിയപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

Advertisement

നവംബര്‍ 1 ന് മുംബൈയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ടീമിന്റെ പ്രകടനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.

ടീമിനും പരിശീലകന്‍ ഗംഭീറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും മുന്നിലുള്ള വെല്ലുവിളി ചെറുതല്ല. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

Advertisement

Advertisement