നാണംകെട്ട് രോഹത്ത് ശര്‍മ്മ, വന്‍ തിരിച്ചടിയേറ്റ് ഇന്ത്യന്‍ താരങ്ങള്‍
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങില്‍ വന്‍ തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 2018 ഡിസംബറിന് ശേഷമുള്ള ഏറ്റവും മോശം റാങ്കിലേക്കാണ് രോഹിത്ത് ശര്‍മ്മ പതിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 15-ാം സ്ഥാനത്തായിരുന്ന രോഹിത് ഒമ്പത് സ്ഥാനങ്ങള്‍ താഴേക്ക് പോയി 24-ാം സ്ഥാനത്തെത്തി.
ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ ഹോം പരമ്പരകളിലെ മോശം പ്രകടനമാണ് രോഹിത്തിന് തിരിച്ചടിയായത്. 2021 സെപ്റ്റംബറില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തിയ രോഹിത് ഇപ്പോള്‍ 649 പോയിന്റുമായാണ് പട്ടികയില്‍ 15ാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടിരിക്കുന്നത്.
2021 ഫെബ്രുവരി 27 നും 2023 ഫെബ്രുവരി 21 നും ഇടയില്‍, രോഹിത് ഒരിക്കല്‍ പോലും ആദ്യ പത്തില്‍ നിന്ന് പുറത്തായില്ല, കൂടാതെ 2021 സെപ്റ്റംബറില്‍ 813 എന്ന തന്റെ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് നേടി. ആ സമയത്ത് അദ്ദേഹം ലോകത്തിലെ അഞ്ചാം ടെസ്റ്റ് ബാറ്ററായിരുന്നു.
ടീമംഗങ്ങളായ വിരാട് കോഹ്ലി (14), ഋഷഭ് പന്ത് (11) എന്നിവരും റാങ്കിങ്ങില്‍ ഇടിവ് നേരിട്ടു.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയായത്. നിലവില്‍ പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ നാണംകെട്ടിരിക്കുകയാണ്.