മോശം പെരുമാറ്റം ആവര്‍ത്തിച്ചു, ദിഗ്വേഷ് രതിയ്ക്ക് വമ്പന്‍ പണി കൊടുത്ത് ബിസിസിഐ
മോശം പെരുമാറ്റം ആവര്‍ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ യുവ സ്പിന്നര്‍ ദിഗ്വേഷ് രതിക്ക് വീണ്ടും ശിക്ഷ. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെയാണ് ദിഗ്വേഷ് രതി പണി വീണ്ടും ഇരന്ന് വാങ്ങിയത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്.
നേരത്തെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് നേടിയ ശേഷം നടത്തിയ ''നോട്ടുബുക്ക്' എന്ന വിവാദപരമായ ആഘോഷത്തിന് ദിഗ്വേഷിന് പിഴ ലഭിച്ചിരുന്നു. സമാനമായ രീതിയിലുള്ള ആഘോഷം തന്നെയാണ് ഇന്നലെ മുംബൈ ഇന്ത്യന്‍സിന്റെ നമന്‍ ധീറിന്റെ വിക്കറ്റ് നേടിയപ്പോഴും താരം ആവര്‍ത്തിച്ചത്. മികച്ച ബോളിംഗ് പ്രകടനം കാഴ്ചവെച്ചെങ്കിലും, മുമ്പ് തെറ്റ് ചെയ്ത അതേ രീതിയിലുള്ള ആഘോഷം വീണ്ടും നടത്തിയതാണ് താരത്തിന് വിനയായത്.
ഇതോടെ ലെവല്‍ 1 ലെ രണ്ടാമത്തെ കുറ്റത്തിന് ദിഗ്വേഷ് രതിക്ക് 50 ലക്ഷം രൂപ പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. ഈ സീസണില്‍ തന്നെ ഇത് താരത്തിന്റെ രണ്ടാമത്തെ ലെവല്‍ 1 കുറ്റമാണ്. ഇനി ഒരു തവണ കൂടി ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ദിഗ്വേഷിന് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. യുവതാരം ഇനിയും ഇത്തരം പെരുമാറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് അത്യാവശ്യമാണ്.
മത്സരത്തില്‍ നാല് ഓവറില്‍ നിന്ന് 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ദിഗ്വേഷിന്റെ ബോളിംഗ് മുംബൈ ഇന്ത്യന്‍സിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കളത്തിലെ പെരുമാറ്റം കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് ഈ ശിക്ഷ നല്‍കുന്നത്.